കൊല്ലം: www.truevisionnews.com കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം സംസ്കൃതം പദ്യം ചൊല്ലലിൽ എ ഗ്രേഡുമായി അഹ് ലിയ ഷെരിഫ്.

ജി എച്ച് എസ് എസ് ശാസ്താംകോട്ട സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ കൊല്ലം ഗ്രൂപ്പിനത്തിലാണ് മത്സരമെങ്കിൽ ഇക്കൊല്ലം ഒറ്റയ്ക്ക് വിജയം നേടിയാണ് അഹ് ലിയ കലോത്സവ വേദിയിൽ നിന്ന് മടങ്ങുന്നത്.
കലോത്സവം സ്വന്തം ജന്മനാട്ടിൽ എത്തിയതിന്റെ സന്തോഷവും അഹ് ലിയ പങ്കുവെയ്ക്കാൻ മറന്നില്ല. സമകാലിക പ്രസക്തിയുള്ള വിഷയമാണ് പദ്യമായി ചൊല്ലിയത്. ഉപ്പ മുഹമ്മദ് ഷെരിഫും, ഉമ്മ ഷംജ ഷെരിഫും മകൾക്ക് എല്ലാ വിധ പ്രോത്സാഹനവുമായി കൂടെയുണ്ട്.
#AhliaSharif #A #grade #Sanskrit #padyamchollal
