#KeralaSchoolKalolsavam2024 | മെഡിക്കൽ ടീം എവിടെ ? നാടക വേദിയിൽ കുഴഞ്ഞ് വീണ പെൺകുട്ടിക്ക് വൈദ്യസഹായം കിട്ടിയില്ല

#KeralaSchoolKalolsavam2024  |  മെഡിക്കൽ ടീം എവിടെ ? നാടക വേദിയിൽ കുഴഞ്ഞ് വീണ പെൺകുട്ടിക്ക് വൈദ്യസഹായം കിട്ടിയില്ല
Jan 5, 2024 07:08 PM | By Susmitha Surendran

 കൊല്ലം:  (truevisionnews.com) കുട്ടികൾ തകർത്ത് അഭിനയിക്കുകയാണ്. നാടകമല്ല , ഇവിടെ മക്കൾ ജീവിതം വരച്ചുകാട്ടുകയാണ്.

ഇതിനിടയിലാണ് നാടക വേദിയിൽ സംഘാടകരുടെ അനാസ്ഥ .നാടക വേദിയിൽ കുഴഞ്ഞ് വീണ പെൺ കുട്ടിക്ക് വൈദ്യസഹായം കിട്ടിയില്ല.


മെഡിക്കൽ ടീം അടിയന്തരമായി വേദിയിൽ എത്തുക. അനൗൺസ് മെറ്റ് ആവർത്തിച്ചിട്ടും ആരും വന്നില്ല.

കൊല്ലം ക്രിസ്തു രാജ് ഹയർ സെക്കന്ററി സ്കൂളിലെ നാടക ടീം അംഗം സാഹിതയാണ് നാടകത്തിന് അവസാനം കുഴഞ്ഞു വീണത്.


അധ്യാപകരും രക്ഷിതാക്കും കുട്ടിയെ വാരിയെടുത്ത് പുറത്തെത്തിക്കുകയായിരുന്നു. പലേ വേദികളിലും മെഡിക്കൽ സംഘമില്ലെന്ന് രക്ഷിതാക്കളും പരാതി പറയുന്നു.

#medical #team #girl #who #collapsed #theater #stage #not #get #medical #help

Next TV

Related Stories
Top Stories