കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവം ഹൈ സ്കൂൾ വിഭാഗം ഓട്ടം തുള്ളലിൽ ഒന്നാം സ്ഥാനവുമായി തീർത്ഥ.

പാലക്കാട് ജില്ലയിലെ ശബരി ഹൈ സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് തീർത്ഥ.
കാലങ്ങളായി തന്റെ ഇഷ്ട കലയായ ഓട്ടം തുള്ളലിൽ പരിശീലനം നെടി വരുകയാണ്. കലാമണ്ഡലം റോഷിൻ ചന്ദ്രന്റെയും, കലാമണ്ഡലം ഗീത സേതുമാധവന്റെയും ശിക്ഷണത്തിലാണ് തീർത്ഥ കലോത്സവ വേദിയിൽ എത്തിയിരിക്കുന്നത്.
നർമ്മവും ആക്ഷേപ ഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി ചാടുല നൃത്തമാം വിധം അവതരിപ്പിച്ചാണ് തീർത്ഥ കലോത്സവ വേദിയിൽ തിളങ്ങിയത്.
ചമയച്ചായങ്ങൾ കൊണ്ട് വേറിട്ട ദൃശ്യ വിസ്മയം ഒരുക്കിയ തീർത്ഥ പാലക്കാട് സ്വദേശിയായ മുരളി കൃഷ്ണന്റെയും സുജ ദമ്പതികളുടേയും മകളാണ്.
#kerala #school #kalolsavam #2024 #kollam #ottamthullal #theertha
