കൊല്ലം: (truevisionnews.com) മറ്റെവിടെയും കാണാത്ത സംസ്കാര വൈവിധ്യത്തിന്റെ മാതൃകയാണ് മലബാറിൽ.

ചുവട് പിഴയ്ക്കാതെ പൂരക്കളി കലോത്സവ വേദിയിൽ അരങ്ങേറുമ്പോൾ കഴ്ച്ചക്കാരുടെ ആവേശവും കൂടി.
ജനജീവതത്തോട് ഇഴുകിച്ചേര്‍ന്ന ആചാര, അനുഷ്ഠാനങ്ങളോടൊപ്പം കലകളും നിറഞ്ഞ സംസ്കാരത്തെ വെളിപ്പെടുത്തുന്ന ഹൈ സ്കൂൾ വിഭാഗം പൂരക്കളിയിൽ എം ഇ എസ് ഹയർ സെക്കൻഡറി സ്കൂൾ ഇരിമ്പിളിയം വിജയം നേടി.
മലപ്പുറത്തെ പൂരക്കളിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഈ വിജയം. അഭിമന്യു, ഗോപികൃഷ്ണൻ, നിഖിൽ, അഖിൽ, വിനായക്, പാർത്ഥിപൻ, നവനീത്, സഞ്ജയ് ശിവ, വിനായക്, അജയ്, അഹൻ, അർജുൻ, അഭിറാം എന്നിങ്ങനെ 12 പേരടങ്ങുന്ന ടീമാണ് പൂരക്കളി മത്സരത്തിൽ പങ്കെടുത്തത്.
സജീഷ് പയ്യന്നൂറിന്റെ പരിശീലന നേതൃത്വത്തിലാണ് ഇവർ കലോത്സവ വേദിയിലെത്തിയത്.
#Malappuram #touch #year's #Poorakali #KeralaSchoolKalolsavam2024
