#keralaschoolkalolsavam2024 | നാടൻ പാട്ട് അവതരണത്തിൽ കാസർഗോഡ് ചെപ്പൻ ചാലിൽ ഒന്നാമത്

#keralaschoolkalolsavam2024 |  നാടൻ പാട്ട് അവതരണത്തിൽ കാസർഗോഡ് ചെപ്പൻ ചാലിൽ ഒന്നാമത്
Jan 5, 2024 05:40 PM | By Athira V

കൊല്ലം : www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം നാടൻപാട്ട് മത്സരത്തിൽ കാസർഗോഡ് ജപ്പാൻചാലിൽ ഹയർ സെക്കൻഡറി എ ഗ്രേഡ് നേടി.

4 വർഷത്തിന് ശേഷമാണ് നാടൻ പാട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ എത്തുന്നത്. ആദിവാസി വിഭാഗമായ പണിയ സമുദായം ആഘോഷവേളകളിൽ അവതരിപ്പിക്കുന്ന വട്ടക്കളി പാട്ടാണ് വിദ്യാർത്ഥികൾ മത്സരത്തിനായി തിരഞ്ഞെടുത്തത്.

നാടൻ പാട്ട് ഗായകനായ രവി വാണിയംപാറയാണ് ടീം അംഗങ്ങൾക്ക് പരിശീലനം നൽകിയത്. സ്കൂളിലെ അധ്യാപകരായ രേഷ്മ, മിഥുൻ, പ്രതിഭ എന്നിവർ കുട്ടികൾക്ക് ഒപ്പമുണ്ട്.

സൗമ ഡി, രഷിത എം, മാളവിക രമേശ്, ശരണ്യ കെ, പൂജ രാജ്, ഇള എസ് നായർ, അർച്ചന ബി കെ എന്നിവരാണ് നാടൻ പാട്ട് ടീം അംഗങ്ങൾ. സംഘ നൃത്തം , ഒപ്പന , തിരുവാതിര ,വൃന്ദ വാദ്യം , മൈമിംഗ് , ചവിട്ടുനാടകം എന്നീ ഇനങ്ങളിലും ചെപ്പം ചാലിൽ ഹയർ സെക്കൻഡറിയിൽ നിന്ന് മത്സരാർത്ഥികൾ അരങ്ങിൽ എത്തുന്നുണ്ട്.

#Kasaragod #Cheppan #Chalil #tops #folk #song #presentation

Next TV

Related Stories
Top Stories