---
title: "#KeralaSchoolKalolsavam2024  | പഴയിടത്തിൻ്റെ രുചിയിടത്തിലേക്ക് ജനനേതാക്കളുടെ പ്രവാഹം"
english_title: "#flow #people's #leaders #taste #old #place #KeralaSchoolKalolsavam2024"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/174801/flow-peoples-leaders-taste-old-place-keralaschoolkalolsavam2024"
published_at: "2024-01-05T17:35:00+05:30"
category: "Kerala School Kalolsavam 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597f0ecc5250_pazhayidam.jpg"
keywords: []
---

# #KeralaSchoolKalolsavam2024  | പഴയിടത്തിൻ്റെ രുചിയിടത്തിലേക്ക് ജനനേതാക്കളുടെ പ്രവാഹം

> **Lead Summary:** ** കൊല്ലം: **സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൻ്റെ ഭക്ഷണ പന്തലിലെത്തുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരിൽ പ്രമുഖരുടെ സാന്നിധ്യം.

## Article Content

** കൊല്ലം: **സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൻ്റെ ഭക്ഷണ പന്തലിലെത്തുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരിൽ പ്രമുഖരുടെ സാന്നിധ്യം.

ഉദ്ഘാടന ദിവസം മന്ത്രിമാരായ വി.ശിവൻകുട്ടിയും, കെ എൻ ബാലഗോപാലും, മേയർ ഏണസ്റ്റ്, പി.സി വിഷ്ണുനാഥ് എം.എൽ എ ഉൾപ്പെടെ ഭക്ഷണം കഴിച്ചിരുന്നു.

ഓണസദ്യ കഴിച്ച അനുഭവം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പഴയിടത്തിന്റെ ഭക്ഷണത്തെ വിശേഷിപ്പിച്ചത്.

ഇന്ന് മാവേലിക്കര എം.പിയും ,മുൻ മന്ത്രിയുമായ കൊടിക്കുന്നിൽ സുരേഷ് ഊട്ടുപുരയിൽ പഴയിടത്തോടൊപ്പം ഏറെ നേരം ചെലവഴിച്ചതിനു ശേഷമാണ് ഭക്ഷണം കഴിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/174801/flow-peoples-leaders-taste-old-place-keralaschoolkalolsavam2024)