#KeralaSchoolKalolsavam2024 | ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് ഞാൻ മടങ്ങുന്നത് : അലൻ സിയാർ

#KeralaSchoolKalolsavam2024  | ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് ഞാൻ മടങ്ങുന്നത് : അലൻ സിയാർ
Jan 5, 2024 05:16 PM | By Susmitha Surendran

കൊല്ലം: (truevisionnews.com)  സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ നാടക മത്സരം കാണാൻ ചലച്ചിത്ര _ നാടകരംഗത്തെ നിരവധി പ്രമുഖർ എത്തിച്ചേർന്നു.

കുട്ടികളുടെ നാടകം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് മടങ്ങുന്നതെന്നും പ്രശസ്ത സിനിമാ താരവും, നാടകനടനുമായ അലൻസിയാർ പറഞ്ഞു.

ഞാൻ എന്നെ അപ്ഡേറ്റ് ചെയ്യുന്നതിന് കൂടിയാണ് വന്നതെന്നും നല്ല നടൻമാരുടെ പിറവിക്ക് പിന്നിൽ ഇത്തരം കലോത്സവങ്ങൾ മഹത്തായ പങ്ക് വഹിക്കുന്നുണ്ടെന്നും അലൻസിയാർ പറഞ്ഞു.

പ്രശസ്ത നാടക പ്രവർത്തകൻ എ രത്നാകരൻ, നാടകസംവിധായകരായ ഗിരീഷ് പി.സി പാലം, പി.എസ്.നിവേദ് ,എ മിൽ മാധവി തുടങ്ങിയ നിരവധി നാടകപ്രവർത്തകരും, അണിയറ പ്രവർത്തകരാലും തിങ്ങിനിറഞ്ഞവേദിയിലായിരുന്നു നാടക മത്സരം അരങ്ങേറിയത്.

#return #joy #my #heart #AlanSear #KeralaSchoolKalolsavam2024

Next TV

Related Stories
Top Stories