കൊല്ലം: (truevisionnews.com) കലോത്സവ വേദിയിലെത്താനുള്ള കടമ്പ കടക്കുക അത്ര എടുപ്പമുള്ള സംഗതിയല്ല. എന്നാൽ അതിനെയും മറികടന്ന് മിന്നുന്ന വിജയം നേടിയിരിക്കുകയായിരുന്നു നാടോടി നൃത്തത്തിൽ കാർത്തിക എസ് നമ്പ്യാർ.

പാടത്ത് പണിയെടുക്കുന്ന പെൺ കുട്ടിക്ക് ഒരു പൊൻവള കളഞ്ഞു കിട്ടുകയും. ഇതറിഞ്ഞ ജെൻമി തന്റെ പൊൻവള മോഷണം പോയെന്നും, അത് അവളാണ് എടുത്തത് എന്നും പറഞ്ഞ് അവളെ കൊന്ന് കളയുന്നതുമാണ് നൃത്തത്തിന്റെ പ്രമേയം.
പണ്ട് കാലത്തെ ജന്മി കുടിയൻ ബന്ധങ്ങളെ പരാമർശിക്കുന്ന കഥ കലോത്സവ വേദിയിലെ കാഴ്ചക്കാരെ പഴമയിലേക്ക് കൊണ്ടുപോയി.
കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് എ ഗ്രേഡ് നേടിയ കാർത്തിക റാണി ജെയിംസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
പത്മനാഭൻ കാക്കയങ്ങാടിന്റെ പരിശീലനത്തിലാണ് കാർത്തിക അറുപത്തി രണ്ടാമത് സംസ്ഥാന കലോത്സവ വേദിയിലെത്തിയത്.
#Karthika #Rani #student #JamesHigherSecondarySchool #KarthikaSNambiar #Agrade.
