കൊല്ലം : (truevisionnews.com) കേരള സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കന്നഡ പ്രസംഗത്തിൽ എ ഗ്രേഡുമായി എം രഞ്ജിത. എസ് എച്ച് ഓഫ് മേരിസ് സി ജി എച്ച് എസ് കണ്ടശ്ശാംകടവ് തൃശ്ശൂർ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് രഞ്ജിത.

കർണാടകയിൽ താമസിച്ചിരുന്ന രഞ്ജിതയും കുടുംബവും ആറ് വർഷമായി തൃശ്ശൂരിൽ സ്ഥിര താമസക്കാരാണ്. രണ്ടാം തവണയാണ് കലോത്സവ വേദിയിൽ എത്തുന്നത്. മലയാള ഭാഷയെക്കാൾ പ്രിയം കന്നഡ തന്നെയെന്ന് രഞ്ജിത പറയുന്നു. നാരായണ ശർമ്മയുടെയും ഉഷ പാർവതിയുടെയും മകളാണ്.
#Ranjitha #won #speech #even #though #audience #lessthan #Kannada
