കൊല്ലം: www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുമരു എന്ന കള്ളനെ രംഗത്ത് അവതരിപ്പിച്ച് ചീക്കിലോട് ഗവ: ഹയർ സെക്കണ്ടറിയിലെ പ്ലസ് വൺ വിദ്യാർത്ഥി യദുകൃഷ്ണൻ സദസ്സിനെയാകെ കൈയിലെടുത്തു.

ഒരു കള്ളനെ സത്യസന്ധനാക്കാൻ പുറപ്പെട്ട സമൂഹം സമൂഹത്തിലെ പകൽ മാന്യരുടെ വികൃതമുഖം വെളിച്ചത്ത് കൊണ്ടു വരുന്നതും.
അതിനെ തുടർന്ന് അവർ കുമരു എന്ന കള്ളനെ വകവരുത്താൻ ശ്രമിക്കുന്നതുമാണ് നാടകപ്രമേയം . സംസ്ഥാന സാഹിത്യ അക്കാഡമിയുടെ ഈ വർഷത്തെ അവാർഡ് കരസ്ഥമാക്കിയ എമിൽ മാധവിയുടെ കുമരു എന്ന നാടക സമാഹാരത്തിെ കുമരു എന്ന നാടകം നിവേദ് പി.എസ് എന്ന യുവസംവിധായകനാണ് സംവിധാനം ചെയ്തത്.
കോക്കലുർ ഹൈസ്കൂളിൻ്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ആയ മാവെറിക്സ് കോക്കല്ലൂർ സാങ്കേതിക സഹായം നൽകിയ നാടകത്തിൻ്റെ കലാവർക്ക് ചെയ്തത് നിധീഷ് പുക്കാട് ആണ്.
കുമരു എന്ന കള്ളൻ കിണറ്റിൽ വീഴുന്ന രംഗം സ്റ്റേജിന് മധ്യത്തിൽ തന്നെ കലാപരമായ കിണർ രൂപകൽപ്പന ചെയ്ത നിധീഷിൻ്റെ കലാസംവിധാനം എ വരുടേയും പ്രശംസ പിടിച്ചുപറ്റി.
മീശ എന്ന നാടകം നടക്കാവ് സ്കൂളിന് വേണ്ടി സംവിധാനം ചെയ്തതും നിവേദ് ആണ്. കോക്കല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ രാമചന്ദ്രൻ മാസ്റ്ററുടേയും കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജീവനക്കാരി ഹിമയുടേയും മകനാണ് യദുകൃഷ്ണൻ
#kerala #school #kalolsavam #2024 #kollam #yedhukrishan
