കൊല്ലം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിനത്തിലെ വാശിയേറിയ മത്സരത്തിൽ 277 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിട്ട് നിൽക്കുന്നത്.

271 പോയിന്റുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനത്തും 270 പോയിന്റുമായി ആതിഥേയ ജില്ലയായ കൊല്ലം മൂന്നാം സ്ഥാനത്തും തുടരുന്നു.
ഹൈസ്ക്കൂൾ വിഭാഗത്തിൽ 129 പോയിന്റുമായി കൊല്ലവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 149 പോയിന്റുമായി കണ്ണൂരുമാണ് മുന്നിൽ നിൽക്കുന്നത്.
സ്കൂൾ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബി എസ് എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ നിൽക്കുന്നത്. ആദ്യ ദിനത്തിൽകോഴിക്കോട് ആയിരുന്നു പോയിൻറ് നിലയിൽ മുന്നിട്ടുനിന്നത്.
#Kannur #ahead #secondday #KeralaSchoolKalolsavam2024
