കൊല്ലം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവം ഉത്സവാന്തരീക്ഷത്തിലേക്ക് കടക്കുന്നതിനിടെ മാനത്തെ കാർമേഘങ്ങൾ കലോത്സവ നഗരിയിൽ വില്ലനാകുമെന്ന് ആശങ്ക.

വ്യാഴാഴ്ച രാത്രിയിൽ പെയ്ത അപ്രതീക്ഷിത മഴ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. പ്രധാന വേദിയിലും മീഡിയ - സർക്കാർ സ്റ്റാളുകളിലും വെള്ളം കയറി.
ഇന്ന് ഉച്ചയോടെയാണ് വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം കാണാൻ കഴിഞ്ഞത്. ഇന്ന് രാത്രിയോ നാളെ രാവിലെയോ മഴ പെയ്താൽ കലോത്സവം വീണ്ടും അലങ്കോലമാകും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴ കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ജില്ലയിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
#Yellowalert #tomorrow #Worried #rain #spoil#artfestival
