കൊല്ലം: (truevisionnews.com) കേരള സ്കൂൾ കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡുമായി ആർദ്ര മരിയ.

എച്ച് എം വൈ എസ് എച്ച് എസ് എസ് കൊട്ടുവള്ളിക്കാട് എറണാകുളം സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആർദ്ര.
റഫീഖ് അഹമ്മദിന്റ മനസ്സിൽ വിരിഞ്ഞ 'ഒരു തുള്ളി ഇരുട്ട്' എന്ന പദ്യമാണ് കലോത്സവവേദിയിൽ ആർദ്ര ആലപിച്ചത്.
സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആർദ്രയുടെ ഗുരു സ്നേഹ ചന്ദ്രൻ ഏഴിക്കരയാണ്. നോർത്ത് പറവൂർ സ്വദേശികളായ ജെയ്സൺ സൗമ്യ ദമ്പതികളുടെ മകളാണ് ആർദ്ര.
ആദ്യമായി കലോത്സവ വേദിയിലെത്തുന്ന ആർദ്രയ്ക്ക് തുടർ വിജയത്തിനുള്ള പ്രചോദനം കൂടിയാണീ വിജയം.
ശുദ്ധസാഹിത്യത്തിന്റെയും ഭാഷാസ്നേഹത്തിന്റെയും വില ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ് കലോത്സവവേദിയിലെ പദ്യംചൊല്ലല്‍ മത്സരത്തിനെത്തിയ കുരുന്നുകള്‍.
#ArdraMaria #Agrade #Malayalam #PadyamChollal #KeralaSchoolKalolsavam2024
