കൊല്ലം: www.truevisionnews.com ആക്ഷേപ ഹാസ്യ കലാരൂപമായ ചാക്യാർ കൂത്തിൽ അഭിയന മികവ് തെളിയിച്ച് വട്ടോളി എളേറ്റിൽ എം ജെ എച്ച് എസ് എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥി (ബയോളജി സയൻസ്) സഞ്ജയ് സന്തോഷ്.

കോവിഡ് കാലത്ത് യൂട്യൂബ് വീഡിയോകളിലൂടെയാണ് സഞ്ജയ്ക്ക് ചാക്യാർ കൂത്തിനോട് കമ്പം തോന്നുന്നത്.
പ്രമുഖ ചാക്യാർ കൂത്ത് പരിശീലകൻ പൈങ്കുളം നാരായണ ചാക്യാരാണ് ഗുരു. ഗായകനും സ്കൂളിലെ അധ്യാപകനുമായ കെ ടി വിനോദാണ് ആവശ്യമായ പിന്തുണ നൽകുന്നത്.
പന്നുർ സ്വദേശികളായ് സന്തോഷ് - സവിത ദമ്പതികളുടെ മകനാണ്. ഇളയ സഹോദരൻ സൗരവിന് കായിക മേഖലയിലാണ് താൽപര്യം. സൈക്കിൾ പോളോ സംസ്ഥാന ടീം അംഗമാണ്.
ജില്ലാ കലോത്സവത്തിൽ ചാക്യാർ കൂത്തന് പുറമെ സംസ്കൃതം കഥാ രചനയിലും മിമിക്രിയിലും എ ഗ്രേഡ് നേടിയിരുന്നു. പഠനത്തിലും സഞ്ജയ് മികവ് തെളിയിച്ചിട്ടുണ്ട്. എസ് എസ് എൽ സിക്ക് എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് നേടിയിട്ടുണ്ട്. പഠനത്തിന് അധ്യാപകൻ ആകാനാണ് സഞ്ജയ് ആഗ്രഹിക്കുന്നത്.
#kerala #school #kalolsavam2024 #Sanjaysanthosh #tells #story #panjaliSwayamvaram
