#keralaschoolkalolsavam2024 | കുച്ചിപ്പുടിയിൽ കണ്ണൂരിന് അഭിമാനം; ഹാട്രിക് നേട്ടത്തിനൊരുങ്ങി ജ്യോതിക പ്രകാശ്

#keralaschoolkalolsavam2024 | കുച്ചിപ്പുടിയിൽ കണ്ണൂരിന് അഭിമാനം; ഹാട്രിക് നേട്ടത്തിനൊരുങ്ങി ജ്യോതിക പ്രകാശ്
Jan 5, 2024 01:45 PM | By Athira V

കൊല്ലം : www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവം ഹൈ സ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ വേദി നിറഞ്ഞാടി ജ്യോതിക പ്രകാശ്.

കണ്ണൂർ ചെമ്പിലോട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായ ജ്യോതിക ഹാട്രിക് വിജയം ലക്ഷ്യം വെച്ചാണ് കലോത്സവ വേദിയിൽ എത്തിയിരിക്കുന്നത്.

നടനം കൊണ്ട് കലോത്സവ വേദിയിൽ കാഴ്ച്ചക്കാരുടെ ഹൃദയം കൈയ്യിലെടുത്താണ് ജ്യോതിക വേദിയിറങ്ങിയത്.

കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് വന്ന ജ്യോതികയ്ക്ക് ഇനി കേരള നടനവും, ഭരതനാട്ട്യവും കൂടെ മത്സരിക്കാനുണ്ട്. സജേഷ് എസ് നായർ താമരശ്ശേരിയാണ് കുച്ചിപ്പിടിയിൽ ജ്യോതികയുടെ ഗുരു.

ചെമ്പിലോട് ഹെഡ്മാസ്റ്റർ കെ പ്രകാശാന്റെയും വിനീത എസ് എൻ വിദ്യാമന്ദിർ എന്നിവരുടെ മകളാണ്.

#kerala #kalolsavam2024 #kollam #kuchipudi #jyothikaprakash

Next TV

Related Stories
Top Stories