കൊല്ലം : www.truevisionnews.com വ്യാഴാഴ്ച്ച രാത്രിയിൽ പെയ്ത അപ്രതീക്ഷിത മഴയിൽ കുതിർന്ന വേദികൾ നന്നാക്കി സംഘാടകർ. കനത്ത മഴയിൽ പ്രധാന വേദിയായ ആശ്രാമം മൈതാനം വെള്ളക്കെട്ടിലായിരുന്നു.

കാണികൾ ഇരിക്കുന്ന സ്ഥലങ്ങളിലും വേദിയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും പാർക്കിoഗ് കേന്ദ്രത്തിലും വെള്ളം നിറഞ്ഞിരുന്നു. മഴക്ക് ശേഷം മണ്ണിട്ട് വേദികൾ പഴയ സ്ഥിതിയിലാക്കി.
പ്രധാന വേദിയിൽ ഇന്നലെ രാത്രി തന്നെ അറ്റകുറ്റ പണികൾ നടത്തി.
മീഡിയ സ്റ്റാളുകളിലും മറ്റ് സർക്കാർ സ്റ്റാളുകളിലും ഇന്ന് രാവിലെ പന്തൽ - സ്റ്റേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റ പണി നടത്തി. മഴയെ അവഗണിച്ചും ഇന്നലെ രാത്രി വൈകീട്ടും കലാസ്നേഹികൾ വേദികളിലേക്ക് ഒഴുകിയെത്തി.
#organizers #repaired #venues #that #were #soaked #night #rain
