കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ നാടകോത്സവത്തിൽ നിറഞ്ഞ കൈയ്യടിയോടെ കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ഭഗവന്തി നാടകം ശ്രദ്ധേയമായി.

എം.മുകുന്ദന്റെ ഒരു ദളിത് യുവതിയുടെ കഥന കഥ എന്ന നോവലിനെ മണിപ്പൂർ വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ ഗിരീഷ് പി.സി പാലം സംവിധാനം ചെയ്ത നാടകം നാടക കുലപതി ഒ.മാധവൻ്റെ നാമധേയത്തിലുള്ള സോപാനം ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിലായിരുന്നു അവതരിപ്പിച്ചത്.
നഗ്നയാക്കപ്പെട്ട സ്ത്രീയോട് സമൂഹവും ,മാധ്യമവും വീണ്ടും ഉടുതുണി അഴിക്കുന്ന വർത്തമാനകാല യാഥാർത്ഥ്യം അഭിനയമൊട്ടും ചോരാതെ രംഗത്ത് അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നതാണ് ഈ നാടകത്തെ വ്യത്യസ്തമാക്കുന്നത്.
സ്ത്രീകളുടെ വർത്തമാനകാലത്തെ പ്രശ്നങ്ങൾ സ്തീകൾ തന്നെ അരങ്ങിലെത്തിക്കുക എന്ന സന്ദേശവും ഈ നാടകത്തിലൂടെ വിദ്യാർത്ഥികൾ കൊണ്ടുവരുന്നു.
#cultural #festival #Bhagwanti #drama #won #applause #from #audience
