#facebook |ക്ലിക്ക് ചെയ്യുന്നതെല്ലാം ഫേസ്ബുക്ക് നോക്കും; പുതിയ 'ലിങ്ക് ഹിസ്റ്ററി' ഫീച്ചർ പ്രഖ്യാപിച്ച് കമ്പനി

#facebook |ക്ലിക്ക് ചെയ്യുന്നതെല്ലാം ഫേസ്ബുക്ക് നോക്കും; പുതിയ 'ലിങ്ക് ഹിസ്റ്ററി' ഫീച്ചർ പ്രഖ്യാപിച്ച് കമ്പനി
Jan 3, 2024 07:17 PM | By Susmitha Surendran

(truevisionnews.com)  പരസ്യ വിതരണത്തിനായി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമാണ് ഫേസ്ബുക്ക്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവ പരസ്യ വിതരണത്തിനായി ഉപയോഗിച്ചതിന്റെയും പേരില്‍ ഫേസ്ബുക്ക് പല തവണ പഴികേട്ടിട്ടുണ്ട്.

ഇപ്പോഴിതാ ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്പില്‍ 'ലിങ്ക് ഹിസ്റ്ററി' എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഇത് എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളുടേയും ഫോണില്‍ ആക്റ്റിവേറ്റ് ആയിരിക്കും.

അതായത് ഉപഭോക്താവ് ഫേസ്ബുക്ക് ആപ്പില്‍ എന്തെല്ലാം ക്ലിക്ക് ചെയ്യുന്നോ അതെല്ലാം ഫേസ്ബുക്ക് ശേഖരിക്കും. നിങ്ങളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ എത്തിക്കുന്നതിനായി ആ വിവരങ്ങള്‍ ഉപയോഗിക്കും.

എന്നാല്‍ ഈ ഫീച്ചര്‍ ഓഫ് ചെയ്തുവെക്കാന്‍ ഉപഭോക്താവിന് സാധിക്കും. ഒരു തരത്തില്‍ യൂട്യബിലെ വാച്ച് ഹിസ്റ്ററിയ്ക്ക് സമാനമാണ് ഈ ഫീച്ചര്‍. എന്തെല്ലാം ലിങ്കുകള്‍ നിങ്ങള്‍ ക്ലിക്ക് ചെയ്തിട്ടുണ്ടെന്ന വിവരങ്ങള്‍ ലിങ്ക് ഹിസ്റ്ററിയില്‍ ഫേസ്ബുക്ക് സൂക്ഷിച്ചുവെക്കും.

ഫേസ്ബുക്കില്‍ ക്ലിക്ക് ചെയ്യുന്ന വിവരങ്ങള്‍ വീണ്ടും കാണാന്‍ ഉപഭോക്താവിനും ഉപകരിക്കും. ഫേസ്ബുക്കില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഫേസ്ബുക്ക് മൊബൈല്‍ ബ്രൗസറില്‍ തുറക്കുന്ന ലിങ്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലിങ്ക് ഹിസ്റ്ററിയിലുണ്ടാവും.

ഏത് സമയം വേണമെങ്കിലും ലിങ്ക് ഹിസ്റ്ററി ഡീ ആക്റ്റിവേറ്റ് ചെയ്യാനും ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. എന്നാല്‍ ഫീച്ചര്‍ എത്തുമ്പോള്‍ എല്ലാവര്‍ക്കും ഇത് ആക്ടിവേറ്റ് ആയിരിക്കും.

30 ദിവസത്തേക്കാണ് ഹിസ്റ്ററി സൂക്ഷിച്ചുവെക്കുക. മെസഞ്ചര്‍ ചാറ്റുകളിലെ ലിങ്കുകള്‍ ഇതില്‍ ഉണ്ടാവില്ല. ലിങ്ക് ഹിസ്റ്ററി ഓഫ് ആക്കിയാല്‍ അതുവരെ ശേഖരിച്ചുവെച്ച ഹിസ്റ്ററി 90 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യും. ഫീച്ചര്‍ ഇതുവരെ എല്ലായിടത്തും ലഭ്യമാക്കിയിട്ടില്ല. ആഗോള തലത്തില്‍ പിന്നീട് ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് പറഞ്ഞു.

#Facebook #look #everything #clicked #company #announced #new #Link #History #feature

Next TV

Related Stories
#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

May 3, 2024 09:16 PM

#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

കഷ്ടപ്പെട്ട് വീഡിയോകള്‍ എടുത്തവരേക്കാള്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിക്കുന്നത് അതിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്ത് വൈറല്‍ ഓഡിയോയും ചേര്‍ത്ത്...

Read More >>
#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

Apr 28, 2024 02:49 PM

#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

അടച്ചുപൂട്ടിയ ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഗൂഗിള്‍ പോഡ്കാസ്റ്റ്. ജൂണ്‍ 23 മുതല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം...

Read More >>
#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

Apr 26, 2024 10:17 PM

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച...

Read More >>
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
Top Stories