#google | ജനുവരി മുതല്‍ ആ പരിപാടി നിര്‍ത്തും; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ അറിയേണ്ട സുപ്രധാന കാര്യം.!

#google | ജനുവരി മുതല്‍ ആ പരിപാടി നിര്‍ത്തും; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ അറിയേണ്ട സുപ്രധാന കാര്യം.!
Dec 18, 2023 12:34 PM | By Susmitha Surendran

( truevisionnews.com)  ഇന്റർനെറ്റ് കുക്കീസിന് അവസാനം കുറിച്ച് ​ഗൂ​ഗിൾ. 2024 ജനുവരി നാല് മുതൽ ക്രോമിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർ‌പ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

ബ്രൗസറുകൾ വഴി ഓരോ വെബ്സൈറ്റ് സന്ദർശിക്കുമ്പോഴും ആ വെബ്‌സൈറ്റുകൾ ബ്രൗസറിൽ ഡാറ്റ ശേഖരിക്കാറുണ്ട്. ഇതിനെയാണ് കുക്കീസ് എന്ന് പറയുന്നത്.

കുക്കീസ് ഉപയോ​ഗിച്ചാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു പരിധി വരെ സൈറ്റുകൾ തിരിച്ചറിയുന്നത്. പരസ്യങ്ങൾ പ്രദർശിപ്പിക്കാനും ഉപയോ​ഗിക്കുന്നത് കുക്കീസാണ്.

ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷൻ, ഉപകരണം സംബന്ധിച്ച വിവരങ്ങൾ പുറത്താവാനും ബ്രൗസറിന്റെ പ്രവർത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. സൈബർ ആക്രമണങ്ങൾക്കും കുക്കീസ് സഹായിക്കപ്പെടാറുണ്ട്.

ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് 2024 ഓടെ തേഡ് പാർട്ടി കുക്കീസ് ഒഴിവാക്കാൻ ഗൂഗിൾ ശ്രമിക്കുന്നത്. 2019 ൽ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഗൂഗിൾ ആരംഭിച്ചിരുന്നുവെന്നാണ് സൂചന.

കുക്കീസിന് പകരം മറ്റ് സംവിധാനങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമം കമ്പനി നടത്തുന്നുണ്ട്.അതിനു മുന്നോടിയായാണ് 'ഫെഡറേറ്റഡ് ലേണിങ് ഓഫ് കൊഹേർട്‌സ്' എന്ന 'ഫ്‌ളോക്ക്' 2021 ൽ അവതരിപ്പിക്കപ്പെട്ടത്.

സ്വകാര്യത സംബന്ധിച്ച ആശങ്കകളുമായാണ് അതൊഴിവാക്കിയത്. 'ആഡ് ടോപ്പിക്‌സ്' എന്ന രീതി പരസ്യങ്ങൾ ടാർ​ഗറ്റ് ചെയ്യുന്നതിനായി കൊണ്ടുവന്നത് അതിനു ശേഷമാണ്. ഇതുവഴി ക്രോമിന്റെ അടുത്തുള്ള ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച് ഉപഭോക്താവിന്റെ ഇഷ്ടവിഷയങ്ങൾ തീരുമാനിക്കും.

ഫ്ലോക്കിന് സമാനമായി തൽപര വിഷയങ്ങളുടെ ഒരു പട്ടികയാണ് ഇത് ഉണ്ടാക്കുന്നത്. ട്രാക്കിങ് പ്രൊട്ടക്ഷൻ എന്ന പുതിയ ഫീച്ചറിലൂടെയാണ് തേഡ് പാർട്ടി കുക്കീസിനെ ഗൂഗിൾ ക്രോം തടയുന്നത്.

2024 ജനുവരി നാലിന് ക്രോമിന്റെ വിൻഡോസ്, ലിനക്‌സ്, മാക്ക്, ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകളിലെ ആഗോള ഉപഭോക്താക്കളിൽ ഏകദേശം ഒരു ശതമാനത്തിന് ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് പറയപ്പെടുന്നത്.

2024 രണ്ടാം പകുതിയോടെ എല്ലാ ക്രോം ഉപഭോക്താക്കളിലേക്കും ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ എത്തിക്കാനാണ് ​ഗൂ​ഗിളിന്റെ പദ്ധതി. ചില വെബ്‌സൈറ്റുകളിൽ ഇത് പ്രവർത്തിക്കില്ല.അത്തരം സാഹചര്യങ്ങളിൽ തേഡ് പാർട്ടി കുക്കീസ് താൽകാലികമായി തിരികെ കൊണ്ടുവരാൻ അനുവദിക്കുമെന്നാണ് ​ഗൂ​ഗിൾ പറയുന്നത്.

#Important #thing #users #GoogleChrome #should #know.!

Next TV

Related Stories
#nothing  | പുതിയ അപ്ഡേഷനൊരുങ്ങി നത്തിങ്;എല്ലാ ഹെഡ്‌സെറ്റുകളിലും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സംവിധാനം

May 15, 2024 08:34 PM

#nothing | പുതിയ അപ്ഡേഷനൊരുങ്ങി നത്തിങ്;എല്ലാ ഹെഡ്‌സെറ്റുകളിലും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സംവിധാനം

സവിശേഷമായ രൂപകല്‍പനയിലുള്ള നത്തിങ്ങിന്റെ ഉല്പന്നങ്ങള്‍ വിപണിയില്‍...

Read More >>
#whatsapp | ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

May 11, 2024 04:53 PM

#whatsapp | ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയർത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചർ....

Read More >>
#Google |ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍

May 11, 2024 04:37 PM

#Google |ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍

ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ...

Read More >>
#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

May 3, 2024 09:16 PM

#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

കഷ്ടപ്പെട്ട് വീഡിയോകള്‍ എടുത്തവരേക്കാള്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിക്കുന്നത് അതിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്ത് വൈറല്‍ ഓഡിയോയും ചേര്‍ത്ത്...

Read More >>
#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

Apr 28, 2024 02:49 PM

#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

അടച്ചുപൂട്ടിയ ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഗൂഗിള്‍ പോഡ്കാസ്റ്റ്. ജൂണ്‍ 23 മുതല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം...

Read More >>
#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

Apr 26, 2024 10:17 PM

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച...

Read More >>
Top Stories