#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും -മന്ത്രി വി ശിവൻകുട്ടി

#VSivankutty |സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, മെയ് 25 ന് ശുചീകരണ ദിനംആചരിക്കും  -മന്ത്രി വി ശിവൻകുട്ടി
May 18, 2024 08:25 PM | By Aparna NV

തിരുവനന്തപുരം: (truevisionnews.com)  മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ജൂൺ മൂന്നിന് രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രാദേശികാടിസ്ഥാനത്തിൽ പ്രവേശനോത്സവം നടക്കും. സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ ഒരു മാർഗ്ഗനിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

അത് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സ്‌കൂൾ പരിസരം, ക്ലാസ് മുറികൾ, ടോയ്‌ലറ്റ്‌, കുട്ടികൾ ഉപയോഗിക്കുന്ന മറ്റു പൊതുവായ സ്ഥലങ്ങൾ എന്നിവയെല്ലാം വൃത്തിയാക്കണം. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്.

സ്‌കൂളുകൾ തുടർച്ചയായി അടഞ്ഞു കിടക്കുന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

# Minister #VSivankutty #said #cleaning #should #be #done #before #the #school #opens #Cleanliness #Day #will #observed #on #25thMay

Next TV

Related Stories
ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; തടവുകാർക്ക് എത്തിച്ച് നൽകി; സബ് ജയിൽ വാർഡന് സസ്പെൻഷൻ

Aug 2, 2025 12:27 PM

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം; തടവുകാർക്ക് എത്തിച്ച് നൽകി; സബ് ജയിൽ വാർഡന് സസ്പെൻഷൻ

എറണാകുളം സബ്ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിൽ വാർഡന്...

Read More >>
പൊതുജനം പെരുവഴിയിൽ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണി; നോക്കു കുത്തിയായി അധികൃതരും തൊഴിലാളി സംഘടനകളും

Aug 2, 2025 11:57 AM

പൊതുജനം പെരുവഴിയിൽ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണി; നോക്കു കുത്തിയായി അധികൃതരും തൊഴിലാളി സംഘടനകളും

വടകര - തലശ്ശേരി മേഖലയിൽ പൊതുജനത്തെ പെരുവഴിയിലാക്കി സ്വകാര്യ ബസ്സുകളുടെ മിന്നൽ സമരം നാലാം ദിവസം...

Read More >>
കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് അപകടം; യാത്രക്കാരന്റെ ഇരുകാലുകളും അറ്റു

Aug 2, 2025 11:31 AM

കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ് അപകടം; യാത്രക്കാരന്റെ ഇരുകാലുകളും അറ്റു

കോഴിക്കോട് കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് വീണ യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു....

Read More >>
'അന്വേഷണവുമായി സഹകരിക്കും', ഉപകരണം കാണാതായതല്ല, ഉപയോഗിക്കാതെ മാറ്റിവെച്ചതാണ് - ഡോ. ഹാരിസ് ചിറക്കല്‍

Aug 2, 2025 10:52 AM

'അന്വേഷണവുമായി സഹകരിക്കും', ഉപകരണം കാണാതായതല്ല, ഉപയോഗിക്കാതെ മാറ്റിവെച്ചതാണ് - ഡോ. ഹാരിസ് ചിറക്കല്‍

മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഡിഎംഇ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്...

Read More >>
ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം; വടകരയില്‍ ഇന്നും സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്നു

Aug 2, 2025 10:20 AM

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം; വടകരയില്‍ ഇന്നും സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്നു

തലശേരിയിലെ ചർച്ചയെ തുടർന്ന് ബസ് സമരം അവസാനിച്ചെന്ന് പറയുമ്പോഴും വടകര മേഖലയിലെ സ്ഥിതി സംബന്ധിച്ച് അവ്യക്ത....

Read More >>
Top Stories

//Truevisionall