(truevisionnews.com) കറുപ്പ്, ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറത്തിൽ ലഭിക്കുന്ന ഒരു ഫലമാണ് മുന്തിരി. അതിൽ തന്നെ കറുത്ത മുന്തിരിയുടെ ഗുണങ്ങൾ പലർക്കുമറിയില്ല. വിറ്റാമിൻ സി, കെ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയവ അടങ്ങിയതാണ് ഇവ.

നൂറ് ഗ്രാം കറുത്ത മുന്തിരിയിൽ എന്തൊക്കെയുണ്ടെന്ന് നോക്കാം...
കലോറി - 69 കിലോ
കലോറി കാർബോഹൈഡ്രേറ്റ്സ്: 18.1 ഗ്രാം
ഡയറ്ററി ഫൈബർ: 0.9 ഗ്രാം
പഞ്ചസാര: 15.5 ഗ്രാം
പ്രോട്ടീൻ - 0.6 ഗ്രാം
കൊഴുപ്പ് - 0.2 ഗ്രാം
വിറ്റാമിൻ സി വിറ്റാമിൻ എ വിറ്റാമിൻ കെ വിറ്റാമിൻ ബി-കോംപ്ലക്സ് (ബി 1, ബി 2, ബി 3, ബി 5 എന്നിവയുൾപ്പെടെ)
കാൽസ്യം ഫോസ്ഫറസ് ഇരുമ്പ് പൊട്ടാസ്യം മഗ്നീഷ്യം ചെമ്പ് ആൻറി ഓക്സിഡൻറുകൾ
അറിയാം കറുത്ത മുന്തിരി കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ...
കറുത്ത മുന്തിരിയിലെ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് റെസ്‌വെറാട്രോൾ തുടങ്ങിയ ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന കറുത്ത മുന്തിരിയിൽ ഫൈബറും ധാരാളമുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയ കറുത്ത മുന്തിരി ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
വിറ്റാമിൻ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ മുന്തിരി ചില ക്യാൻസർ സാധ്യതകളെ പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
വിറ്റാമിനുകളും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ മുന്തിരി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും തലച്ചോറിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യും.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മുന്തിരി കഴിക്കാം. മുന്തിരിയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇവയിൽ ജലാംശം കൂടുതലും ഉള്ളതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ കഴിക്കുന്നത് നല്ലതാണ്.
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്‌സിഡൻറുകളും വിറ്റാമിൻ ഇയും ചർമ്മത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.
#benefits #eating #blackgrapes
