#health | ക്യാൻസർ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.....

#health | ക്യാൻസർ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.....
Dec 11, 2023 03:15 PM | By MITHRA K P

(truevisionnews.com)നാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവയാണ് പലപ്പോഴും ക്യാൻസർ സാധ്യതയെ കൂട്ടുന്നത്.

അതിൽ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടുമെന്ന് പഠനങ്ങളും പറയുന്നു. അത്തരത്തിൽ ക്യാൻസർ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം...

സംസ്‌കരിച്ച മാംസം ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സോസേജുകൾ പോലെ ചുവന്നതും സംസ്കരിച്ചതുമായ മാംസം അമിതമായി കഴിക്കുന്നത് ചില ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. അതിനാൽ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.

റെഡ് മീറ്റാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബീഫ്, മട്ടൻ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാൻസർ പിടിപെടാനുള്ള സാധ്യതയെ കൂട്ടും.

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ചിലപ്പോൾ ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയിൽ പൂരിത കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുണ്ട്.

പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചില ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം. ഇവ അമിത വണ്ണത്തിനും കാരണമാകും.

മദ്യം ആണ് അഞ്ചാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. അമിതമായി മദ്യപിക്കുന്നവരിലും ക്യാൻസർ സാധ്യത കൂടുതലാണ്. അതിനാൽ മദ്യപാനവും കുറയ്ക്കുക.

അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകൾ കുടിക്കുന്നതും ക്യാൻസറിന് കാരണമായേക്കാം.

പതിവായി ജങ്ക് ഫുഡ് കഴിക്കുന്നതും ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം.

ഉപ്പിലിട്ട ഭക്ഷണങ്ങൾ, അച്ചാറുകൾ തുടങ്ങിയവയുടെ അമിത ഉപയോഗവും വയറിലെ ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം.

ക്യത്യമ മധുരം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചില ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം.

ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ക്യാൻസർ സാധ്യതയെ കൂട്ടും.

#foods #increase #risk #cancer

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories