കൊച്ചി: (truevisionnews.com) ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും എംഎൽഎ പറഞ്ഞു.

ഇരുപതോളം ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്നാണ് ആക്രമിച്ചതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പരിക്കേറ്റ കെഎസ്‌യു പ്രവർത്തകനെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് അക്രമണമുണ്ടായത്.
ആശുപത്രിയിൽ നിന്ന് ഇറങ്ങിയ എംഎൽഎയും കൂട്ടരെയും ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പൊലീസ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി. മർദ്ദനത്തിൽ എംഎൽഎയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
#EldosKunnappilly #MLA #DYFI #activists #beat
