പത്തനംതിട്ട: (truevisionnews.com) യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഭർത്താവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 30ന് പെരുന്തേനരുവിയിൽ ചാടി 31 കാരി ടെസ്സി ആത്മഹത്യ സംഭവത്തിലാണ് അറസ്റ്റ്. ചാത്തൻതറ സ്വദേശി കെ.എസ് അരവിന്ദ് (36) ആണ് അറസ്റ്റിലായത്. ഭർത്താവിൽ നിന്നുള്ള ശാരീരിക മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറസ്റ്റ് അറിയിച്ചു.
#police #arrested #husband #case #woman #suicide
