(truevisionnews.com) നമ്മൾ പൊതുവെ ആരെയെങ്കിലും ഒഴിവാക്കുമ്പോൾ ഉപയോഗിക്കുന്ന പേരാണ് കറിവേപ്പിലയുടേത്. നമ്മുടെ ഭക്ഷണചര്യയിൽ നിന്ന് കറിവേപ്പിലയെ നമ്മൾ ഒഴിവാക്കുന്നതുകൊണ്ടാണിത്.

എന്നാൽ നമ്മൾ ഒഴിവാക്കുന്ന കറിവേപ്പിലയിലെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില.
ദിവസവും രാവിലെ വെറും വയറ്റിൽ 5- 6 കറിവേപ്പില ചവച്ചുകഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
എല്ലാദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ കറിവേപ്പിലത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും തലമുടിയെ ശക്തവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു.
കറിവേപ്പിലയില്‍ അടങ്ങിയ വിറ്റാമിൻ ബിയും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ തടയുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും.
ദിവസേന കറിവേപ്പില കഴിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും സഹായിക്കും. വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ഗ്യാസ്, വയറു വീര്‍ത്തിരിക്കുക തുടങ്ങിയവയെ തടയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും.
മലബന്ധം അകറ്റാനും അസിഡിറ്റിയെ തടയാനുമൊക്കെ കറിവേപ്പില സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും.
കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ദിവസവും രാവിലെ 10 കറിവേപ്പില വരെ പച്ചയ്ക്ക് കഴിക്കുന്നതും നല്ലതാണ്.
ശ്രദ്ധിക്കുക: ഒരു ഡോക്ടറുടെയോ ന്യൂട്രീഷ്യന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക. ഈ ലേഖനം അറിവിന് വേണ്ടി മാത്രം.
#Shouldn't #you #dismiss #curry #leaves #like #that #benefits #curryleaves #known
