#navakeralasadas | നവകേരള സദസ്സിനെ കടയിലിരുന്ന് വിമര്‍ശിച്ച പച്ചക്കറി വ്യാപാരിയെ മർദ്ദിച്ച സംഭവം: 25 പേര്‍ക്കെതിരെ കേസ്

#navakeralasadas  | നവകേരള സദസ്സിനെ കടയിലിരുന്ന് വിമര്‍ശിച്ച പച്ചക്കറി വ്യാപാരിയെ മർദ്ദിച്ച സംഭവം: 25 പേര്‍ക്കെതിരെ കേസ്
Dec 10, 2023 12:36 PM | By Susmitha Surendran

(truevisionnews.com)  ആലുവയില്‍ നവകേരള സദസ്സിനെ വിമര്‍ശിച്ച പച്ചക്കറി വ്യാപാരിയെ മർദ്ദിച്ചെന്ന പരാതിയില്‍ നടപടി.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം, സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.ആലുവ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി തോമസിനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്.

നവകേരള സദസ്സിനെ കടയിലിരുന്ന് വിമര്‍ശിച്ച 70കാരനായ തോമസിനെ ഒരു കൂട്ടം ആളുകള്‍ മർദ്ദിച്ചെന്നാണ് പരാതി.

തോമസിന്റെ ജോലിക്കാര്‍ക്കും മർദ്ദനമേറ്റു. മർദ്ദനത്തിനിടെ ഈ തൊഴിലാളികള്‍ ഇറങ്ങിയോടുകയായിരുന്നു.

സംഭവത്തില്‍ വ്യാപാരികള്‍ ആലുവ മാര്‍ക്കറ്റ് അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.

#Incident #thrashing #vegetable #trader #who #criticized #Navakerala #Congress #Case #against #25people

Next TV

Related Stories
Top Stories










Entertainment News