#health | മുഖത്തെ ചുളിവുകളും വരകളും തടയാൻ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ...

#health | മുഖത്തെ ചുളിവുകളും വരകളും തടയാൻ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ...
Dec 9, 2023 10:45 PM | By MITHRA K P

(truevisionnews.com) മുഖത്ത് ചുളിവുകളും വരകളും മറ്റും വീഴുന്നത് പലപ്പോഴും പ്രായമാകുമ്പോഴാണ്. ചർമ്മ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം.

അത്തരത്തിൽ ചർമ്മത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

മധുരക്കിഴങ്ങാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റാ കരോട്ടിനും ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.

ബദാം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബദാമിൽ വിറ്റാമിൻ ഇ ധാരാളമുണ്ട്. ഇവ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

 തൈരാണ് അടുത്തതായി ഈ പട്ടികയിൽ ഉൾ‌പ്പെടുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.

 സിട്രസ് പഴങ്ങൾ ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ സി അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ഓറഞ്ച്, നാരങ്ങ, മുന്തിരി, മുസംബി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം.

#Foods #eat #regularly #prevent #wrinkles #lines #face

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News