(truevisionnews.com) ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഡാർക്ക് ചോക്ലേറ്റ്.
കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആൻറി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികൾക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.
പ്രമേഹമുള്ളവർക്ക് ഡാർക്ക് ചോക്ലേറ്റുകൾ മിതമായ അളവിൽ കഴിക്കുന്നതിൽ തെറ്റില്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൊക്കോ അടങ്ങിയിരിക്കുന്നതിനാൽ മറ്റ് ചോക്ലേറ്റുകളെക്കാൾ ഇവ സുരക്ഷിതമാണ്.
കൂടാതെ, ഇവയിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഏവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. എന്നാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇവ സഹായിക്കില്ല.
മിതമായ അളവിൽ മാത്രം ഇവ കഴിക്കാനും ശ്രദ്ധിക്കുക. വിറ്റാമിനുകളും മിനറലുകളും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയതാണ് ഡാർക്ക് ചോക്ലേറ്റ്.
അയേൺ, മഗ്നീഷ്യം, കോപ്പർ, സിങ്ക്, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റ്.ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയോരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ഡാർക്ക് ചോക്ലേറ്റുകൾ പതിവായി കഴിക്കുന്നത് തലച്ചോറിൻറെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.
മാനസിക സമ്മർദ്ദം, വിഷാദം തുടങ്ങിയവയെ കുറയ്ക്കാനും ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ഡാർക്ക് ചോക്ലേറ്റിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങൾക്ക് സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ കഴിയും.
ചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും അതിന്റെ സാന്ദ്രതയും ജലാംശവും വർധിപ്പിക്കാനും ഇതിന് കഴിയും.
#good #diabetics #eat #dark #chocolate