#health | തളർച്ചയും ക്ഷീണവും അകറ്റാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ.....

#health | തളർച്ചയും ക്ഷീണവും അകറ്റാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ.....
Dec 6, 2023 12:43 PM | By MITHRA K P

(truevisionnews.com) ജീവിതത്തിൽ ക്ഷീണം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങൾ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്.

എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ, ചിലപ്പോൾ പോഷകങ്ങളുടെയോ മറ്റോ കുറവു കൊണ്ടാകാം. ഈ മഞ്ഞുകാലത്തെ ക്ഷീണം അകറ്റാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഓട്മീൽ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ഓട്മീൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് വേണ്ട ഊർജം ലഭിക്കാൻ സഹായിക്കും.

 നട്സാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനും മഗ്നീഷ്യവും അയേണും വിറ്റാമിൻ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയ ബദാം പോലെയുള്ള നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊർ‌ജം ലഭിക്കാൻ സഹായിക്കും.

 ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഇവ ക്ഷീണം അകറ്റാനും എൻർജി നൽകാനും സഹായിക്കും. കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും.

 മധുരക്കിഴങ്ങാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ക്ഷീണം അകറ്റാൻ സഹായിക്കും.

സാൽമൺ മത്സ്യം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിൻറെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊർജം നൽകാനും സഹായിക്കും.

ഡാർക്ക് ചോക്ലേറ്റാണ് ആറാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകളും കഫൈനും അടങ്ങിയ ഇവയും ക്ഷീണം അകറ്റാനും ഊർജം ലഭിക്കാനും സഹായിക്കും.

ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവ ഊർജം നൽകാൻ സഹായിക്കും.

#Eat #foods #rid #tiredness #fatigue

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories