#health | കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ....

#health | കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ....
Dec 5, 2023 11:29 PM | By MITHRA K P

(truevisionnews.com)ണ്ണിന് ചുറ്റുമുള്ള കറുപ്പ് ഉണ്ടാകുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് കറുപ്പ് ഉണ്ടാകാം. പ്രായമാകും തോറും കണ്ണിനടിയിൽ കറുപ്പ് വരുന്നത് സ്വാഭാവികമാണ്.

പ്രായമാകുമ്പോൾ നമ്മളുടെ ചർമ്മം നേർത്തതായി മാറുന്നു. അമിതമായി കംപ്യൂട്ടർ, മൊബെെൽ ഫോൺ എന്നിവ ഉപയോ​ഗിക്കുന്നതും കണ്ണുകൾക്ക് താഴേ കറുപ്പ് വരുന്നതിന് കാരണമാകുന്നു.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ചില പൊടിക്കെെകൾ...

കറ്റാർവാഴ... കറ്റാർവാഴ ചർമ്മത്തിലെ ഈർപ്പം മെച്ചപ്പെടുത്തുകയും ഇരുണ്ട വൃത്തങ്ങൾ നീക്കംചെയ്യുന്നതിനും സഹായിക്കുന്നു. കറ്റാർവാഴയുടെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായകമാണ്. അതിനായി കണ്ണുകൾക്ക് താഴെ ജെൽ പുരട്ടുക.

റോസ് വാട്ടർ... കണ്ണുകൾക്ക് താഴേയുള്ള കറുപ്പകറ്റാൻ റോസ് വാട്ടർ ഉപയോഗിക്കാം. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായതിനാൽ കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് അകറ്റാൻ സഹായിക്കുന്നു.

കണ്ണിന് താഴെയുള്ള ഭാഗത്ത് ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് റോസ് വാട്ടർ പുരട്ടി രാത്രി മുഴുവൻ വിടുക. അടുത്ത ദിവസം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

വെള്ളരിക്ക... വെള്ളരിക്ക കൺതടത്തിലെ കറുത്ത പാട് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ്. കുക്കുമ്പർ പ്രകൃതിദത്തമായ ചർമ്മ ടോണറാണ്. കൂടാതെ കറുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ​​ഗുണങ്ങൾ വെള്ളരിക്കയിലുണ്ട്.

വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവർത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാൻ ഇത് സഹായിക്കും.

#Try #things #rid #dark #circles #around #eyes

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories










Entertainment News