(truevisionnews.com) നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു ശീതളപാനീയമാണ് ഇളനീർ. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇളനീർ.

ദിവസവും ഇളനീർ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. നിർജലീകരണം ഒഴിവാക്കാൻ ഏറ്റവും മികച്ച പാനീയമാണ് ഇളനീർ. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീർ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.
കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഇളനീരിൽ കൊളസ്‌ട്രോൾ ഒട്ടുമില്ല. തീർത്തും ഫാറ്റ് ഫ്രീയാണ് ഇളനീര്. ഇളനീരിന് മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവവാണ്.
100 മില്ലിലിറ്റർ ഇളനീരിൽ ഏതാണ്ട് അഞ്ചുശതമാനമാണ് പഞ്ചസാരയുള്ളത്. ഗ്ലൂക്കോസും ഫ്രക്ടോസും ഏതാണ്ട് തുല്യ അളവിലുണ്ട്. മഗ്നീഷ്യവും അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.
വ്യക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇളനീർ ഡയറ്റിൽ ഉൾപ്പെടുത്താം. കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും ചേർന്ന ഈ പാനീയത്തിന് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്.
അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് ഇളനീർ കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.
ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ഇളനീർ ഗർഭിണികൾക്കും കുടിക്കാവുന്ന ഒരു പാനീയമാണ്.
ക്ഷീണമകറ്റി, ഉൻമേഷം നൽകുക മാത്രമല്ല, പ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും. കായികാധ്വാനമുള്ള ജോലികൾ, വർക്കൌട്ടുകൾ എന്നിവയ്ക്ക് ശേഷം കുടിക്കാൻ ഏറ്റവും ഉത്തമമായ പാനീയമാണിത്. ഇളനീർ കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
#Drink #glass #water #everyday #know #health #benefits
