Dec 5, 2023 11:15 AM

പേരാമ്പ്ര: (truevisionnews.com) കലാസ്വാദകരെ വരൂ ...... ഗാന്ധി സ്മരണകൾ ഇരമ്പുന്ന വേദികളിൽ ഇന്ന് നിറഞ്ഞാടുന്ന ഇനങ്ങൾ ഇതാണ്. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. പേരാമ്പ്രയിൽ വ്യത്യസ്ഥ സ്ഥലങ്ങളിലായി 19 വേദികളാണ് മത്സരങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്.

വേദി ഒന്ന്:  സബർമതിയിൽ ഉദ്ഘാടന സമ്മേളനത്തോടൊപ്പം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെയും ഹൈ സ്കൂൾ വിഭാഗത്തിന്റെയും തിരുവാതിരക്കളി നടക്കും.

വേദി രണ്ട് : ഫീനിക്സിൽ ഹൈ സ്കൂൾ വിഭാഗം ആൺകുട്ടികളുടെയും ഹയർ സെക്കണ്ടറി വിഭാഗം ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും കേരളനടനം മത്സരങ്ങൾ നടക്കും.

വേദി മൂന്ന് : ധരാസനയിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികളുടെയും, യു പി വിഭാഗം കുട്ടികളുടെയും, ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം മത്സരങ്ങൾ നടക്കും.

വേദി നാല് : സേവാഗ്രാമിൽ യു പി വിഭാഗം മാപ്പിളപ്പാട്ട് മത്സരവും, ഹയർ സെക്കണ്ടറി വിഭാഗം വട്ടപ്പാട്ട് മത്സരവും യു പി വിഭാഗം ഒപ്പന മത്സരങ്ങളും നടക്കും.

വേദി അഞ്ച് : ടോൾസ്റ്റോയ് ഫാമിൽ ഹൈ സ്കൂൾ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും, ഹയർ സെക്കണ്ടറി വിഭാഗം ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും കഥകളി സിംഗിൾ മത്സരങ്ങളും ഹൈ സ്കൂൾ വിഭാഗത്തിന്റെയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെയും കഥകളി ഗ്രൂപ്പ് മത്സരങ്ങളും നടക്കും.

വേദി ആറ്: വൈക്കത്തിൽ ഹൈ സ്കൂൾ ഹയർ സെക്കണ്ടറി യു പി വിഭാഗത്തിന്റെയും മലയാളം പദ്യംചൊല്ലൽ മത്സരങ്ങൾ നടക്കും.

വേദി ഏഴ് : ഗുരുവായൂരിൽ ഹയർ സെക്കണ്ടറി വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും, യു പി വിഭാഗത്തിന്റെയും നാടോടി മത്സരങ്ങൾ നടക്കും.

വേദി എട്ട് : ബോംബെയിൽ യു പി വിഭാഗത്തുന്റെയും ഹയർ സെക്കണ്ടറി വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും, ഹൈ സ്കൂൾ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മോണോആക്ട് മത്സരങ്ങളും നടക്കും.

വേദി ഒൻപത് : നവഖാലിയിൽ യു പി, ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഹിന്ദി പദ്യം ചൊല്ലൽ മത്സരങ്ങൾ നടക്കും.

വേദി പത്ത് : രാജ്‌ഘട്ടിൽ യു പി, ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ തമിഴ് പദ്യം ചൊല്ലൽ മത്സരവും, യു പി, ഹൈ സ്കൂൾ വിഭാഗത്തിന്റെ തമിഴ് പ്രസംഗ മത്സരവും നടക്കും.

വേദി പതിനൊന്ന് : പയ്യന്നൂരിൽ യു പി, ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഉറുദു പദ്യം ചൊല്ലൽ മത്സരവും, ഹയർ സ്കൂൾ, ഹൈ സ്കൂൾ വിഭാഗത്തിന്റെ ഉറുദു പ്രസംഗ മത്സരവും നടക്കും.

വേദി പന്ത്രണ്ട്:  പാക്കനാർപുരത്തിൽ ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ഓടക്കുഴൽ, നാദസ്വര വായന മത്സരവും നടക്കും. വേദി പതിമൂന്ന് : വടകരയിൽ ഹൈ സ്കൂൾ, യു പി വിഭാഗത്തിന്റെ കന്നട പ്രസംഗ മത്സരവും, ഹൈ സ്കൂൾ വിഭാഗത്തിന്റെ യക്ഷഗാന മത്സരവും യു പി, ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കന്നട പദ്യം ചൊല്ലൽ മത്സരവും നടക്കും.

വേദി പതിനാല് :  അഹമ്മദാബാദിൽ ഹൈ സ്കൂൾ വിഭാഗത്തിന്റെ നാടക മത്സരവും നടക്കും.

വേദി പതിനഞ്ച് :  പതിനാറിൽ അറബിക് സാഹിത്യോത്സവവും യു പി വിഭാഗത്തിന്റെ കഥ പറയൽ മത്സരവും ഹൈ സ്കൂൾ യു പി വിഭാഗത്തിന്റെ അറബിക് സംഘഗാന മത്സരവും നടക്കും.

വേദി പതിനാറ്:  പീറ്റർമാരിസ് ബാർഗിൽ ഹൈ സ്കൂൾ, യു പി വിഭാഗത്തിന്റെ ഖുർആൻ പാരായണവും ഹൈ സ്കൂൾ യു പി വിഭാഗത്തിന്റെ മോണോ ആക്ട് മത്സരവും നടക്കും.

വേദി പതിനേഴ്:  അമൃതസറിൽ ഹൈ സ്കൂൾ വിഭാഗത്തിന്റെ സംസ്‌കൃത നടക മത്സരവും,

വേദി പതിനെട്ട്: ബാൽഗാമിൽ യു പി വിഭാഗത്തിന്റെ സംഘഗാനം, വന്ദേമാതരം, കഥാകഥനം മത്സരവും, യു പി വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഗാനാലാപന മത്സരവും നടക്കും.

#Come #art #connoisseurs # items #filling #venues #today

Next TV

Top Stories










Entertainment News