#HighCourt | അവിവാഹിതയായ യുവതിക്ക് ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി

#HighCourt | അവിവാഹിതയായ യുവതിക്ക് ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി
Oct 9, 2024 10:21 PM | By Susmitha Surendran

(truevisionnews.com)   23 -കാരിയും അവിവാഹിതയുമായ യുവതിക്ക് ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിലാണ് ​ഗർഭിണിയായത് എന്നും എന്നാൽ കുട്ടിയെ വളർത്താനുള്ള സാഹചര്യമില്ല എന്നും കാണിച്ചാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

അവിവാഹിതരായ സ്ത്രീകൾക്കും സുരക്ഷിതവും നിയമപരവുമായ ​ഗർഭച്ഛിദ്രത്തിനുള്ള അവകാശം 24 ആഴ്ച വരെ നീട്ടിയ സുപ്രീം കോടതിയുടെ 2022 സെപ്റ്റംബറിലെ വിധിയിലെ നിരീക്ഷണങ്ങൾ ഈ കേസിലും ബാധകമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

അല്ലെങ്കിൽ അത് ഇത്തരം അവിവാഹിതരായ സ്‌ത്രീകളോടുള്ള നിയമ വ്യവസ്ഥയുടെ വിവേചനമാകുമെന്നും ഭരണഘടനയുടെ 14 -ാം അനുച്ഛേദത്തിന്‍റെ ലംഘനമാകുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിൽ നിന്നാണ് താൻ ഗർഭിണിയായത് എന്നും എന്നാൽ അയാളുമായി നിലവിൽ ബന്ധമില്ല എന്നും യുവതി ഹർജിയിൽ പറയുന്നുണ്ട്.

കുട്ടിയെ വളർത്താനുള്ള സാമ്പത്തികശേഷി തനിക്കില്ല എന്നും യുവതി വ്യക്തമാക്കി. താൻ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്.

ആ ​ഗ്രമത്തിൽ തന്നെയുള്ള ആളായിരുന്നു യുവാവും. ഇപ്പോൾ അയാളുമായി ബന്ധമില്ല. താൻ അവിവാഹിതയാണ്. ഒരു കുട്ടിയെ വളർത്താനുള്ള ശാരീരികമോ മാനസികമോ വൈകാരികമോ ആയ ശേഷി തനിക്കില്ല എന്നും യുവതി പറഞ്ഞു.

2024 സെപ്റ്റംബറിൽ യുവതി 21 ആഴ്‌ച ഗർഭിണിയായിരുന്നു. 20 ആഴ്ച കഴിഞ്ഞതിനാൽ തന്നെ ഗർഭഛിദ്രത്തിന് കോടതിയുടെ അനുമതി തേടണമെന്ന് സർക്കാർ ആശുപത്രിയിൽ നിന്നാണ് യുവതിയോട് ആവശ്യപ്പെട്ടത്. പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്.

#Bombay #High #Court #allowed #23year #old #unmarried #woman #abortion.

Next TV

Related Stories
#accident | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡോർ തുറക്കാനായില്ല; പ്രൊഫസർക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം

Nov 5, 2024 10:38 AM

#accident | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡോർ തുറക്കാനായില്ല; പ്രൊഫസർക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം

സ്വന്തം നാടായ സോനെപട്ടിൽ നിന്ന് ഭാര്യ, മക്കൾ അമ്മ, സഹോദരൻ, സഹോദരന്‍റെ ഭാര്യ, മകൻ എന്നിവരോടൊപ്പം ചണ്ഡിഗഡിലേക്ക്...

Read More >>
#complaint |  സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ആശുപത്രി ഡയറക്ടർ  പീഡിപ്പിച്ചെന്ന് പരാതി

Nov 5, 2024 10:31 AM

#complaint | സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ആശുപത്രി ഡയറക്ടർ പീഡിപ്പിച്ചെന്ന് പരാതി

പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തിൽ മയക്കുമരുന്ന് കല‍ർത്തി നൽകിയെന്നും സംശയിക്കുന്നുണ്ട്....

Read More >>
#founddead | ഫാം ​ഹൗ​സി​ൽ കോളേജ് വിദ്യാർത്ഥി മ​രി​ച്ച​നി​ല​യി​ൽ

Nov 5, 2024 08:52 AM

#founddead | ഫാം ​ഹൗ​സി​ൽ കോളേജ് വിദ്യാർത്ഥി മ​രി​ച്ച​നി​ല​യി​ൽ

ഫാം ​ഹൗ​സി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യ മൂ​ന്നു​പേ​രു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് മ​ര​ണം. പ്ര​തി​ക​​ളെ പൊ​ലീ​സ് അ​റ​സ്റ്റ്...

Read More >>
#arrest | നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ

Nov 5, 2024 08:18 AM

#arrest | നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ

പണത്തെ ചൊല്ലി കുഞ്ഞിന്‍റെ അമ്മയും അച്ഛനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഭവം...

Read More >>
#death | ഓട്ടോറിക്ഷ ലഭിക്കാൻ പടക്കത്തിന് മുകളിലിരുന്ന് തീ കൊളുത്തി; സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ച 32കാരൻ മരിച്ചു

Nov 4, 2024 09:41 PM

#death | ഓട്ടോറിക്ഷ ലഭിക്കാൻ പടക്കത്തിന് മുകളിലിരുന്ന് തീ കൊളുത്തി; സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ച 32കാരൻ മരിച്ചു

പടക്കം നിറച്ച പെട്ടിയുടെ മുകളിൽ ഇരിക്കാമെങ്കിൽ ഓട്ടോറിക്ഷ നൽകാമെന്ന് സുഹൃത്തുക്കൾ ശബരീഷിന് വാഗ്ദാനം...

Read More >>
Top Stories