ഹൈദരാബാദ്: (truevisionnews.com) തെലങ്കാനയിൽ പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം അപകടത്തിൽപ്പെട്ട് രണ്ടു പൈലറ്റ്മാർ മരിച്ചു. പരിശീലകനും കേഡറ്റുമാണ് മരിച്ചത്.

അപകടത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നല്ലാതെ കൂടുതൽ വിവരങ്ങൾ വ്യോമസേന നൽകിയിട്ടില്ല.
മേദക് ജില്ലയിൽ ഇന്ന് രാവിലെ 8.30യോട് കൂടിയായിരുന്നു അപകടം.
PC 7 Mk-11 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. എന്നും നടക്കാറുള്ള പരിശീലനപ്പറക്കലിന്റെ ഭാഗമായാണ് ഇന്നും പൈലറ്റുമാർ ഇരുവരും പരിശീലനത്തിനിറങ്ങിയത്.
ഹൈദരാബാദ് വ്യോമസേന പൈലറ്റ് അക്കാദമിയിൽ നിന്നായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്.
#Two #pilots #died #when #their #planes #collided #during #training #flight
