(truevisionnews.com) നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം ധാരാളമായി കണ്ടുവരുന്നൊരു വിഭവമാണ് മുരിങ്ങ. മുരിങ്ങയിലയും കായും പൂവുമെല്ലാം പരമ്പരാഗതമായിത്തന്നെ നമ്മൾ ഭക്ഷണാവശ്യങ്ങൾക്ക് വേണ്ടി എടുക്കാറുണ്ട്.
നാട്ടിൻപുറങ്ങളിൽ ഇതൊരു വിഭവം എന്നതിലധികം ആരും ചിന്തിക്കാറില്ല. എന്നാൽ മുരിങ്ങയിലയുടെയും കായുടെയുമെല്ലാം ഗുണങ്ങൾ മനസിലാക്കിയതിന് ശേഷം നഗരപ്രദേശങ്ങളിലെല്ലാം മുരിങ്ങയ്ക്ക് വലിയ ഡിമാൻഡാണ്.
ഗ്രാമങ്ങളിൽ നിന്ന് എത്തിക്കുന്ന മുരിങ്ങ നഗരങ്ങളിലെ മാർക്കറ്റുകളിൽ വലിയ വിലയ്ക്കാണ് വിറ്റഴിക്കപ്പെടുന്നത്. എന്തായാലും ഇന്ന് വളരെ വ്യക്തമായി മുരിങ്ങയുടെ ഗുണങ്ങൾ മനസിലാക്കുന്നവർ ഏറെയാണെന്ന് തന്നെ പറയാം.
പല പോഷകങ്ങളുടെയും മികച്ച കലവറയാണ് മുരിങ്ങയില. വൈറ്റമിനുകളായ എ, സി, ഇ, കാത്സ്യം, പൊട്ടാസ്യം, അയേൺ പോലുള്ള ധാതുക്കൾ, അമിനോ ആസിഡ്സ്, ആൻറി-ഓക്സിഡൻറ്സ് എന്നിങ്ങനെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് ഈ വിഭവം.
എങ്കിലും അധികമാരും പറഞ്ഞോ ചർച്ച ചെയ്തോ കേട്ടിട്ടില്ലാത്ത - മുരിങ്ങയിലയുടെ ചില ഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വയറിൻറെ ആരോഗ്യത്തിന്...
ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് മുരിങ്ങയില വയറിൻറെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ്. ഇത് വണ്ണം കുറയ്ക്കാനും പതിയെ സഹായിക്കും.
മുരിങ്ങയിലുള്ള ഫൈബർ ദഹനം കൂട്ടുന്നു. ഇതാണ് ഒരു പ്രധാന കാര്യം. ശരീരത്തിലുള്ള കൂടുതൽ കലോറി എരിച്ചുകളയുന്നതിനും മുരിങ്ങയില കാര്യമായി സഹായിക്കുന്നു.
ഇതാണ് വണ്ണം കുറയ്ക്കാൻ സഹായകമാകുന്നത്. ഫൈബർ കാര്യമായി ഉള്ളതിനാൽ പെട്ടെന്ന് വയർ നിറഞ്ഞതായി അനുഭവപ്പെടുത്തുന്നതിനും കൂടുതൽ കഴിക്കുന്നത് തടയുന്നതിനുമെല്ലാം മുരിങ്ങയില സഹായിക്കുന്നു. ഇതും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പ്രയോജനപ്രദം തന്നെ.
ഷുഗർ നിയന്ത്രിക്കാൻ...
പ്രമേഹമുള്ളവർക്ക് ഷുഗർ നിയന്ത്രിക്കുന്നതിനായി അവരുടെ ഡയറ്റിലുളഅപ്പെടുത്താവുന്ന ഉഗ്രനൊരു വിഭവമാണ് മുരിങ്ങയില. ഇൻസുലിൻ ഹോർമോണിൻറെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനാണ് മുരിങ്ങയില സഹായിക്കുന്നത്. ഇതോടെ രക്തത്തിലെ ഷുഗർനില താഴുന്നു.
കൊളസ്ട്രോൾ...
കൊളസ്ട്രോൾ ഉള്ളവർക്കും ഡയറ്റിലുൾപ്പെടുത്താവുന്ന നല്ലൊരു വിഭവമാണ് മുരിങ്ങ. ഇത് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനാണ് മുരിങ്ങയില സഹായിക്കുക.
#discard #moringaleaves #Know #health #benefits