#health | രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ

#health | രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ
Dec 1, 2023 12:45 PM | By MITHRA K P

(truevisionnews.com) രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ എന്ത് കഴിക്കുന്നു എന്നത് അന്നത്തെ ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കും.

അത്തരത്തില്‍ രാവിലെ വെറും വയറ്റിൽ കഴിക്കാന്‍ പറ്റിയ ഒന്നാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി.

കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണത്തെ കൂട്ടും. രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

പലര്‍ക്കുമുള്ള ഒരു പ്രശ്നമാണ് മലബന്ധം. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു.

പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അതിനാല്‍ മലബന്ധ പ്രശ്നമുള്ളവര്‍ രാവിലെ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.

അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും.

ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസര്‍ സാധ്യതകളെ തടയാൻ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു.

വിറ്റാമിനുകളും മറ്റ് ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

#Soaked #raisins #eaten #morning #empty #stomach #Many #health #benefits

Next TV

Related Stories
#health |   കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

Sep 3, 2024 08:02 PM

#health | കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതു കാണം. കഞ്ഞിവെള്ളം മുടിയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

Read More >>
#milk | വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതറിഞ്ഞോളൂ ...

Sep 2, 2024 06:08 PM

#milk | വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതറിഞ്ഞോളൂ ...

മാത്രമല്ല ഒഴിഞ്ഞിരിക്കുന്ന വയറ്റില്‍ പാൽ കുടിക്കുന്നത് ഗാസ്ട്രിക്ക്, അസിഡിറ്റി, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്കുള്ള സാധ്യത...

Read More >>
#skincare | പുറത്ത് പോയിവന്നപ്പൊയേക്ക് മുഖം കരിവാളിച്ചല്ലേ? വിഷമിക്കണ്ട മാറ്റിയെടുക്കാം, ഈ പായ്ക്കിട്ടോളൂ..

Sep 1, 2024 07:36 AM

#skincare | പുറത്ത് പോയിവന്നപ്പൊയേക്ക് മുഖം കരിവാളിച്ചല്ലേ? വിഷമിക്കണ്ട മാറ്റിയെടുക്കാം, ഈ പായ്ക്കിട്ടോളൂ..

ചർമ്മത്തിലെ സൺ ടാൻ മാറ്റാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു പായ്ക്ക്...

Read More >>
#health | മുഖം വെട്ടിത്തിളങ്ങും, തൈര് ഉപയോഗിച്ചുള്ള ഈ ഫെയ്സ് മാസ്ക് പുരട്ടൂ...

Aug 31, 2024 10:18 PM

#health | മുഖം വെട്ടിത്തിളങ്ങും, തൈര് ഉപയോഗിച്ചുള്ള ഈ ഫെയ്സ് മാസ്ക് പുരട്ടൂ...

മുഖക്കുരു പാടുകൾ, ബ്ലാക്ക് സ്പോട്സ് ഇവയൊക്കെ മങ്ങാൻ ഈ ഫെയ്സ് മാസ്ക്...

Read More >>
#coffepowder | മുഖം കരിവാളിച്ചോ? ഇനി ടെൻഷൻ വേണ്ട, കോഫി ഫെയ്സ് മാസ്ക്  ഈ രീതിയിൽ ഉപയോഗിക്കൂ

Aug 28, 2024 07:40 PM

#coffepowder | മുഖം കരിവാളിച്ചോ? ഇനി ടെൻഷൻ വേണ്ട, കോഫി ഫെയ്സ് മാസ്ക് ഈ രീതിയിൽ ഉപയോഗിക്കൂ

കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ രീതിയിൽ കോഫി പൗഡർ ഉപയോഗിച്ച് നോക്കൂ...

Read More >>
#health |  ചായയിൽ നെയ്യ് ചേർത്ത് കുടിക്കൂ, ഈ ആരോഗ്യ പ്രശ്നത്തെ തടയാം...

Aug 28, 2024 09:19 AM

#health | ചായയിൽ നെയ്യ് ചേർത്ത് കുടിക്കൂ, ഈ ആരോഗ്യ പ്രശ്നത്തെ തടയാം...

ചായയിൽ നെയ്യ് ചേർത്ത് രാവിലെ കുടിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. ബ്യൂട്ടിറിക് ആസിഡിന്‍റെ സമ്പന്നമായ ഉറവിടമാണ്...

Read More >>
Top Stories