കൊല്ലം: www.truevisionnews.com ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് സ്ത്രീകളെന്ന് സംശയം. കുട്ടിയുടെ മൊഴിയനുസരിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിൽ സ്ത്രീ ഉണ്ടായിരുന്നുവെന്നു പറയുന്നുണ്ട്.

മാത്രമല്ല, മോചനദ്രവ്യം ചോദിച്ചു ഫോൺ ചെയ്തത് സ്ത്രീയാണ്. കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ടതും സ്ത്രീയാണ്. ഈ കാര്യങ്ങളിൽനിന്നു സ്ത്രീകളാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന നിഗമനങ്ങളിലേക്ക് എത്തിക്കുന്നു.
പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തുകൊണ്ടുപോകുമ്പോൾ ആ കുട്ടി കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യും. എന്നാൽ വഴിയിലെങ്ങും കാറിൽനിന്നു കുട്ടിയുടെ ബഹളം കേട്ടതായി റിപ്പോർട്ടില്ല.
കുട്ടി ബഹളം വയ്ക്കുമെന്ന പേടിയിൽ കുട്ടിയെ മയക്കിക്കിടത്തിയിരിക്കാമെന്നതാണ് പൊലീസ് സംശയിക്കുന്നത്. അങ്ങനെ മയക്കണമെങ്കിൽ മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട ആരെങ്കിലും സഹായം നൽകിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. രേഖാചിത്രം പുറത്തുവന്നപ്പോൾ അതിലൊരാൾ നഴ്സിങ് റിക്രൂട്മെന്റുമായി ബന്ധപ്പെട്ട ഒരു സ്ത്രീയാണോയെന്ന സംശയം പൊലീസിനുണ്ട്.
ഇവർ നഴ്സിങ് കെയർ ടേക്കർ ആണെന്നാണ് വിവരം. ഇവരാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം കോഴിക്കോട്ടേക്കു പോയതെന്നും പാല, പത്തനംതിട്ട ഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകൽ നടന്നതിനുപിന്നാലെതന്നെ വ്യക്തിവൈരാഗ്യമോ സാമ്പത്തിക ഇടപാടോ ആണിതിന്റെ പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. കുട്ടിയുടെ പിതാവ് അംഗമായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) എന്ന സംഘടനയെക്കുറിച്ച് സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇന്നലെ യുഎൻഎയുമായി ബന്ധപ്പെട്ട ചിലരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നും ഇവരോടും കുട്ടിയുടെ പിതാവിനോടും വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്സിങ് റിക്രൂട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സംഭവമാണിതെന്നും പണം നഷ്ടമായ സ്ത്രീകളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
യുഎൻഎയിലെ രണ്ടു പക്ഷങ്ങൾ തമ്മിലുള്ള പോരിനിടയിൽ പുറത്തുവരുന്ന പല കാര്യങ്ങളും പൊലീസിന് അന്വേഷണത്തിൽ മുന്നോട്ടുപോകാൻ സഹായിക്കുന്നുണ്ട്. അതേസമയം, ചിറക്കരയിൽ കസ്റ്റഡിയിലായ, കാർ വാടകയ്ക്കുകൊടുക്കുന്നയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
#women #suspected #planned #kidnapping #suspected #accused #went #Kozhikode
