പാലക്കാട് : (truevisionnews.com) പാലക്കാട് ജില്ലയില്‍ നവകേരള സദസിന്റെ വേദിക്കരികില്‍ 21 വാഴ വെച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത് ചിനക്കത്തൂര്‍ കാവിന് സമീപത്താണ്. ഇവിടെയാണ് കോൺഗ്രസിന്റെ വാഴവച്ചുള്ള പ്രതിഷേധം നടന്നിരിക്കുന്നത് . എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയും , പിഴുതെറിഞ്ഞ നിലയിലായിരുന്നു.

പ്രതിഷേധം അറിഞ്ഞെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് വാഴകള്‍ പിഴുതെറിഞ്ഞതെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ പറഞ്ഞു . അതേസമയം മലപ്പുറം ജില്ലയിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയാണ് നവകേരള സദസ് പാലക്കാട് ജില്ലയിലേക്ക് കടക്കുന്നത്. നേരത്തെ കാസർകോടും കോഴിക്കോടും മറ്റും നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
#Congress #protests #placing #banana #near #stage #Navakeralaassembly
