#RAHULGANDHI | രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച

#RAHULGANDHI | രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച
Dec 1, 2023 10:25 AM | By Athira V

മാനന്തവാടി: www.truevisionnews.com രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് പൈലറ്റിന് പിറകെ പോവാതെ, രാഹുൽ ഗാന്ധി സഞ്ചരിച്ച വാഹനം റസ്റ്റ് ഹൌസിലേക്ക് പോയി.

കളക്ട്രേറ്റിലെ പരിപാടി കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ യാത്ര മാനന്താവാടിയിലേക്കെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വഴിയൊരുക്കി, രണ്ട് പൈലറ്റ് വാഹനങ്ങൾ മാനന്തവാടിക്ക് വച്ചുപിടിച്ചു.

പക്ഷേ, രാഹുൽ ഗാന്ധിയും എസ്കോർട്ട് വാഹനവും നേരെ റസ്റ്റ് ഹൌസിലേക്കായിരുന്നു പോയത്. ബൈപ്പാസ് ജങ്ഷൻ എത്തിയപ്പോഴാണ്, രാഹുലിന്റെ കാർ പിറകെയില്ലെന്ന കാര്യം പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലായത്.

രാഹുൽ ഗാന്ധിയുടെ വാഹനം എസ്പി ഓഫീസിന് അടുത്തുള്ള റസ്റ്റ് ഹൌസിൽ എത്തിയെങ്കിലും ഇറങ്ങിയില്ല. ഒപ്പമുണ്ടായിരുന്നവർ ബാഗെടുത്ത് തിരികെ വാഹനത്തിൽ കയറി.

ഏഴുമിനിറ്റോളം വാഹനം റസ്റ്റ് ഹൌസിൽ നിർത്തിയിട്ടു. ഇതിനിയിൽ പൈല്റ്റ് വാഹനം വീണ്ടുമെത്തിയ ശേഷം രാഹുൽ ഗാന്ധി മാനന്തവാടിയിലേക്ക് തന്നെ പുറപ്പെട്ടു.

#Security #breach #during #RahulGandhi #visit #Wayanad

Next TV

Related Stories
Top Stories










Entertainment News