#KSWIFT | അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ വീട്ടമ്മയുടെ പരാതി

#KSWIFT | അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ വീട്ടമ്മയുടെ പരാതി
Dec 1, 2023 10:14 AM | By Athira V

തൃശൂർ: www.truevisionnews.com വീട്ടമ്മയെ അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും, കെഎസ്ആർടിസി എം.ഡിക്കും പരാതി നൽകി. 

ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും വാണിയംപാറയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്നുള്ള കാര്യം ഇവർ ഉറപ്പ് വരുത്തിയിരുന്നു.

എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം 1 കിലോമീറ്റർ അപ്പുറത്താണ് വണ്ടി നിർത്തിയതെന്ന് രജനി പറയുന്നു. വെളിച്ചമില്ലാത്ത റോഡിലൂടെ നടക്കേണ്ടിവന്നു എന്നും രജനി പറയുന്നു.

#ksrtc #swift #didnt #stop #complaint

Next TV

Related Stories
Top Stories










Entertainment News