#health | മൂഡ് സ്വിംഗ്സ്, ക്ഷീണം എന്നിവയുണ്ടെങ്കിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം....

#health | മൂഡ് സ്വിംഗ്സ്, ക്ഷീണം എന്നിവയുണ്ടെങ്കിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം....
Nov 30, 2023 11:10 PM | By MITHRA K P

(truevisionnews.com) നിത്യജീവിതത്തിൽ പല ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. എന്നാലിവയെല്ലാം നിസാരമായി കണക്കാക്കുന്നത് നല്ലതല്ല. കാരണം എന്തെങ്കിലും അസുഖങ്ങളുടെയോ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങളുടെയോ എല്ലാം ലക്ഷണമാകാം ഇങ്ങനെ പ്രകടമാകുന്ന പ്രയാസങ്ങൾ.

ഇത്തരത്തിൽ സ്ത്രീകളിൽ കാണുന്ന ചില ആരോഗ്യപ്രശ്നങ്ങളും അവയ്ക്ക് കാരണമായി വരുന്നൊരു ഘടകവുമാണ് വിശദമാക്കുന്നത്. സ്ത്രീകളിൽ കാണുന്ന മൂഡ് സ്വിംഗ്സ്, തളർച്ച, ശരീരം വല്ലാതെ ചൂടാകുന്ന അവസ്ഥ, രാത്രിയിൽ അമിതമായി വിയർക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത് മിക്ക കേസുകളിലും ഹോർമോൺ വ്യതിയാനം ആണ്.

ഇത് നിസാരമായി തോന്നാമെങ്കിലും നിത്യജീവിതത്തിൽ വളരെയധികം പ്രതിസന്ധികൾക്ക് കാരണമാകുന്നൊരു പ്രശ്നമാണിത്. പല ഘടകങ്ങളും ഹോർമോൺ വ്യതിയാനങ്ങളിലേക്ക് നയിക്കാം. ആർത്തവത്തോട് അനുബന്ധമായുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ തന്നെ ചിലരിൽ സങ്കീർണമാകാം.

ഇത് പിഎംഎസ് (പ്രീമെൻസ്ട്രൽ സിൻഡ്രോം)ലേക്ക് നയിക്കാം. മാനസികപ്രയാസങ്ങൾ, ആർത്തവസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണിതിൻറെ പരിണിതഫലങ്ങൾ.

ഇതിന് പുറമെ ഗർഭാവസ്ഥയിലും പ്രസവാനന്തരവുമെല്ലാം സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ കാണാം. ഇതെല്ലാം സങ്കീർണമാകാനുള്ള സാധ്യതകളുണ്ട്. അതുപോലെ സെക്സ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം)ഉം കാര്യമായ ശാരീരിക- മാനസികാരോഗ്യപ്രശ്നങ്ങളാണ് സ്ത്രീകളിൽ സൃഷ്ടിക്കാറ്.

ആർത്തവസംബന്ധമായ അസാധാരണത്വങ്ങളാണ് അധികവും ഹോർമോൺ വ്യതിയാനമുണ്ടാക്കുക. ഇതുതന്നെ സ്ത്രീകളിൽ നിത്യജീവിതത്തിൽ ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കാം.

ഇതിന് പുറമെ നേരത്തെ സൂചിപ്പിച്ചത് പോലെ മൂഡ് ഡിസോർഡർ (മാനസികാവസ്ഥകൾ പെട്ടെന്ന് മാറിമറിയുന്ന അവസ്ഥ), ഉത്കണ്ഠ, വിഷാദം, എപ്പോഴും തളർച്ച, മുൻകോപം, വന്ധ്യത, ശരീരഭാരം അനിയന്ത്രിതമായി കൂടുക, മുടി കൊഴിച്ചിൽ എന്നിങ്ങനെ പല പ്രശ്നങ്ങൾക്കാണ് കാരണമാവുക. ഹോർമോൺ വ്യതിയാനങ്ങളെ നമുക്ക് പരിപൂര‍ണമായും പരിഹരിക്കുക സാധ്യമല്ല.

അതേസമയം ജീവിതരീതികൾ മെച്ചപ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ ഇതിനെ തടയിടാൻ നമുക്ക് കഴിയും. ദിവസവും വ്യായാമം ചെയ്യുക- അല്ലെങ്കിൽ കായികാധ്വാനത്തിലേർപ്പെടുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, സമയത്തിന് ഭക്ഷണം കഴിച്ച് ശീലിക്കുക, രാത്രിയിൽ 7-8 മണിക്കൂർ ഉറക്കം ഉറപ്പിക്കുക, സിന്തറ്റിക് ഹോർമോൺ ഉപയോഗം ഒഴിവാക്കുക, മദ്യ- പുകയില തുടങ്ങിയ ലഹരി ഉപയോഗം ഒഴിവാക്കുക, സ്ട്രെസ് മാനേജ് ചെയ്യുക, സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളിലേർപ്പെടുക തുടങ്ങിയ കാര്യങ്ങളെല്ലാം ഹോർമോൺ വ്യതിയാനം മൂലമുണ്ടാക്കുന്ന പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനും വരുതിയിലാക്കുന്നതിനും ഏറെ സഹായിക്കും.

#women #watch #moodswings #fatigue

Next TV

Related Stories
#health |   കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

Sep 3, 2024 08:02 PM

#health | കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതു കാണം. കഞ്ഞിവെള്ളം മുടിയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

Read More >>
#milk | വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതറിഞ്ഞോളൂ ...

Sep 2, 2024 06:08 PM

#milk | വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതറിഞ്ഞോളൂ ...

മാത്രമല്ല ഒഴിഞ്ഞിരിക്കുന്ന വയറ്റില്‍ പാൽ കുടിക്കുന്നത് ഗാസ്ട്രിക്ക്, അസിഡിറ്റി, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്കുള്ള സാധ്യത...

Read More >>
#skincare | പുറത്ത് പോയിവന്നപ്പൊയേക്ക് മുഖം കരിവാളിച്ചല്ലേ? വിഷമിക്കണ്ട മാറ്റിയെടുക്കാം, ഈ പായ്ക്കിട്ടോളൂ..

Sep 1, 2024 07:36 AM

#skincare | പുറത്ത് പോയിവന്നപ്പൊയേക്ക് മുഖം കരിവാളിച്ചല്ലേ? വിഷമിക്കണ്ട മാറ്റിയെടുക്കാം, ഈ പായ്ക്കിട്ടോളൂ..

ചർമ്മത്തിലെ സൺ ടാൻ മാറ്റാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു പായ്ക്ക്...

Read More >>
#health | മുഖം വെട്ടിത്തിളങ്ങും, തൈര് ഉപയോഗിച്ചുള്ള ഈ ഫെയ്സ് മാസ്ക് പുരട്ടൂ...

Aug 31, 2024 10:18 PM

#health | മുഖം വെട്ടിത്തിളങ്ങും, തൈര് ഉപയോഗിച്ചുള്ള ഈ ഫെയ്സ് മാസ്ക് പുരട്ടൂ...

മുഖക്കുരു പാടുകൾ, ബ്ലാക്ക് സ്പോട്സ് ഇവയൊക്കെ മങ്ങാൻ ഈ ഫെയ്സ് മാസ്ക്...

Read More >>
#coffepowder | മുഖം കരിവാളിച്ചോ? ഇനി ടെൻഷൻ വേണ്ട, കോഫി ഫെയ്സ് മാസ്ക്  ഈ രീതിയിൽ ഉപയോഗിക്കൂ

Aug 28, 2024 07:40 PM

#coffepowder | മുഖം കരിവാളിച്ചോ? ഇനി ടെൻഷൻ വേണ്ട, കോഫി ഫെയ്സ് മാസ്ക് ഈ രീതിയിൽ ഉപയോഗിക്കൂ

കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ രീതിയിൽ കോഫി പൗഡർ ഉപയോഗിച്ച് നോക്കൂ...

Read More >>
#health |  ചായയിൽ നെയ്യ് ചേർത്ത് കുടിക്കൂ, ഈ ആരോഗ്യ പ്രശ്നത്തെ തടയാം...

Aug 28, 2024 09:19 AM

#health | ചായയിൽ നെയ്യ് ചേർത്ത് കുടിക്കൂ, ഈ ആരോഗ്യ പ്രശ്നത്തെ തടയാം...

ചായയിൽ നെയ്യ് ചേർത്ത് രാവിലെ കുടിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. ബ്യൂട്ടിറിക് ആസിഡിന്‍റെ സമ്പന്നമായ ഉറവിടമാണ്...

Read More >>
Top Stories