#KanamRajendran | കാനം രാജേന്ദ്രന്റെ അവധിക്കുള്ള അപേക്ഷ പരിഗണിച്ച് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്

#KanamRajendran | കാനം രാജേന്ദ്രന്റെ അവധിക്കുള്ള അപേക്ഷ പരിഗണിച്ച് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്
Nov 30, 2023 03:07 PM | By Vyshnavy Rajan

(www.truevisionnews.com) സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അവധിക്കുള്ള അപേക്ഷ പരിഗണിച്ച് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്.

ഒഴിവിൽ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പകരക്കാരനെ നിയോ​ഗിക്കുന്ന കാര്യത്തിൽ‌ തീരുമാനമായില്ല. സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല വഹിക്കും.

കാനത്തിന്റെ അവധി ആവശ്യം സിപിഐഎം ദേശീയ നേതൃത്വത്തെ അറിയിക്കും. ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും. രണ്ട് അസിസ്റ്റന്റ് സെക്രട്ടിമാരാണ് നിലവിലെ ചുമതലകൾ വഹിക്കുന്നത്.അത് തുടരും.

ആരോഗ്യ പ്രശ്നങ്ങൾ മൂലം ഏറെ നാളായി പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്ന കാനം രാജേന്ദ്രൻ കാൽപ്പാദം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് അവധി അപേക്ഷ നൽകിയത്.

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടുകൊണ്ടുളള കത്ത് സംസ്ഥാന-ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു.

കാനത്തിന് അവധി അനുവദിച്ച് അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീറിനെ സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കാനായിരുന്നു കാനം പക്ഷത്തെ നീക്കം. എന്നാൽ ഇത് ഫലം കണ്ടില്ല.

#KanamRajendran #CPI #StateExecutive #considering #KanamRajendran's #application #leave

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories