#murder | അതിജീവിതയെ ബലാത്സംഗക്കേസ് പ്രതി നടുറോഡിൽ വെട്ടിക്കൊന്നു

#murder | അതിജീവിതയെ ബലാത്സംഗക്കേസ് പ്രതി നടുറോഡിൽ വെട്ടിക്കൊന്നു
Nov 21, 2023 02:18 PM | By Athira V

ഉത്തർപ്രദേശ് : www.truevisionnews.com  ഉത്തർപ്രദേശിൽ അതിജീവിതയെ നടുറോഡിൽ വെട്ടിക്കൊന്നു. ബലാത്സംഗക്കേസിലെ പ്രതിയാണ് 19 കാരിയെ വെട്ടിക്കൊന്നത്. കേസിൽ അറസ്റ്റിലായ പ്രതി അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് എസ്.പി അറിയിച്ചു.

കൗശാംബി ജില്ലയിലെ മഹെവാഘട്ടിനടുത്തുള്ള ധേർഹ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വയലിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടിയും കുടുംബവും. വഴിയിൽ മാരകായുധങ്ങളുമായി കാത്തുനിന്ന രണ്ടുപേർ ഇവരെ ആക്രമിക്കുകയായിരുന്നു.

നടുറോഡിൽ ആളുകൾ നോക്കി നിൽക്കെ ഇവർ പെൺകുട്ടിയെ കോടാലി കൊണ്ട് വെട്ടി. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 3 വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും സഹോദരനുമാണ് ആക്രമണത്തിന് പിന്നിൽ. അശോക്, പവൻ നിഷാദ് എന്നിവർ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

ഇതിൽ പവൻ നിഷാദാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

#teenrape #survivor #chased #hacked #death #accused #brother #up

Next TV

Related Stories
#rapecase |   നര്‍ത്തകിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം,  എട്ടുപേര്‍ അറസ്റ്റിൽ

Sep 11, 2024 01:15 PM

#rapecase | നര്‍ത്തകിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം, എട്ടുപേര്‍ അറസ്റ്റിൽ

അയല്‍വാസികള്‍ ബഹളം വെച്ചതോടെ ഇവര്‍ ആകാശത്തേക്ക് പലതവണ വെടിവെക്കുകയും...

Read More >>
 #Murder | മൂന്ന് വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിം​ഗ് മെഷീനിൽ ഒളിപ്പിച്ചു; അയൽക്കാരി അറസ്റ്റിൽ

Sep 9, 2024 05:57 PM

#Murder | മൂന്ന് വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിം​ഗ് മെഷീനിൽ ഒളിപ്പിച്ചു; അയൽക്കാരി അറസ്റ്റിൽ

ഇവരുടെ കുടുംബങ്ങൾ തമ്മിൽ വൈരാ​ഗ്യമുള്ളതായി ചിലയാളുകൾ പറയുന്നുണ്ട്. തങ്കമ്മാളിന്റെ മകൻ അടുത്തിടെ...

Read More >>
#murder | എട്ട് വയസുകാരനെ കള്ളൻ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

Sep 9, 2024 01:58 PM

#murder | എട്ട് വയസുകാരനെ കള്ളൻ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

ഷാദ്‌നഗറിലെ ഹാജിപ്പള്ളി റോഡിലുള്ള ഒരു കുടിലിലാണ് അമ്മ സായമ്മക്കൊപ്പം ദ്യാവാരി കട്ടപ്പ താമസിച്ചിരുന്നത്....

Read More >>
#murder |  ബിജെപി നേതാവിനെ വെടിവച്ചുകൊന്നു; കൊലപാതകം മോഷണ ശ്രമം തടയുന്നതിനിടെ

Sep 9, 2024 01:17 PM

#murder | ബിജെപി നേതാവിനെ വെടിവച്ചുകൊന്നു; കൊലപാതകം മോഷണ ശ്രമം തടയുന്നതിനിടെ

മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ...

Read More >>
#Crime | കുടുംബ പ്രശ്നത്തെ തുടർന്ന് വാക്കേറ്റം; അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു

Sep 9, 2024 07:04 AM

#Crime | കുടുംബ പ്രശ്നത്തെ തുടർന്ന് വാക്കേറ്റം; അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു

സഹോദരൻ അജേഷ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക...

Read More >>
#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

Sep 7, 2024 07:48 PM

#BabyMurder | കൊടും ക്രൂരത; ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്ന് കൊലപ്പെടുത്തി

ഒൻപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മയും അച്ഛനും ചേർന്നാണ്...

Read More >>
Top Stories