#navakeralasadas | ആവശ്യം മന്ത്രി നടപ്പാക്കി തന്നില്ല; നവകേരള സദസ്സിനിടെ ബഹളംവെച്ച ആളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

#navakeralasadas | ആവശ്യം മന്ത്രി നടപ്പാക്കി തന്നില്ല; നവകേരള സദസ്സിനിടെ ബഹളംവെച്ച ആളെ  കസ്റ്റഡിയിലെടുത്ത് പൊലീസ്
Nov 20, 2023 06:58 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com)  കണ്ണൂരിലെ മാടായിപ്പാറയില്‍ നവകേരള സദസ്സിനിടെ ബഹളംവെച്ച ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രി കെ. രാധാകൃഷ്ണന്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം.

വേദിയുടെ മുന്‍ഭാഗത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി തയ്യാറാക്കിയ സ്ഥലത്തിരുന്ന ഇയാള്‍ മന്ത്രി സംസാരിക്കുന്നതിനിടെ ഏഴുന്നേറ്റുനിന്ന് ബഹളംവെക്കുകയായിരുന്നു. താന്‍ അവശ്യപ്പെട്ട കാര്യം മന്ത്രി നടപ്പിലാക്കി തന്നില്ല എന്നതായിരുന്നു ഇയാള്‍ പരാതിയായി ഉന്നയിച്ചത്. 

എന്നെ ഓര്‍മ്മയുണ്ടോ എന്നടക്കം മന്ത്രിയോട് സദസ്സില്‍നിന്ന് ഇയാള്‍ ചോദിച്ചു. ഉടന്‍തന്നെ പോലീസ് ഇടപെട്ട് ഇയാളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

എത്രയും വേഗം പരാതിയെല്ലാം പരിഹരിക്കാമെന്ന് മന്ത്രി തന്നെ മൈക്കിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.കസ്റ്റഡിയിലെടുത്ത ഇയാളെ നിലവില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

അതേസമയം ഇയാള്‍ എന്ത് ആവശ്യമാണ് മുമ്പ് മന്ത്രിയോട് ഉന്നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.

#police #detained #man #who #created #ruckus #during #Navakerala #assembly #Madaipara #Kannur.

Next TV

Related Stories
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories










Entertainment News