#GAZA | ഗാസയിലെ സ്‌കൂളുകളിൽ ഹമാസ് ആയുധങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് ഇസ്രയേൽ

#GAZA | ഗാസയിലെ സ്‌കൂളുകളിൽ ഹമാസ് ആയുധങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് ഇസ്രയേൽ
Nov 18, 2023 02:34 PM | By Vyshnavy Rajan

(www.truevisionnews.com) ഗാസയിലെ സ്‌കൂളുകളിൽ ഹമാസ് ആയുധങ്ങൾ സൂക്ഷിച്ചതായി കണ്ടെത്തിയെന്ന് ഇസ്രയേൽ.

സായുധ പ്രവർത്തനങ്ങൾക്കായി സ്‌കൂളുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഹമാസ് ദുരുപയോഗം ചെയ്യുന്നുവെന്ന്‌ ഇസ്രയേൽ ആരോപിച്ചു.

സ്കൂളിൽ നിന്ന് റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ എന്നി സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും ഐഡിഎഫ് പുറത്തുവിട്ടു. ഐ.ഡി.എഫ്. നടത്തിയ റെയ്ഡിനിടെയാണ് ഗാസയിലെ ചെറിയ കുട്ടികൾ പഠിക്കുന്ന കിൻഡർഗാർട്ടൻ സ്‌കൂളുകളിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

അൽ ഷിഫ ആശുപത്രിയിൽ ഹമാസുകാരുടെ ഭൂഗർഭതാവളം കണ്ടെത്തിയെന്ന് ഇസ്രയേൽ സേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അൽ ഖുദ്സ് ആശുപത്രിയിൽ വൻ ആയുധശേഖരവും കണ്ടെത്തിയിരുന്നു.

ആശുപത്രികളെ കവചമാക്കി ഹമാസ് യുദ്ധം ചെയ്യുകയായിരുന്നെന്ന് ഇസ്രയേൽ സൈന്യം എക്‌സിലൂടെ ആരോപിച്ചു.

ഹമാസിന്റെ പാർലമെന്റ് കെട്ടിടം, സുപ്രധാന ഓഫീസുകൾ, പോലീസ് ആസ്ഥാനം, തുറമുഖം എന്നിവ ഇസ്രയേൽ ആക്രമണത്തിൽ തകർന്നിരുന്നു. അതേസമയം ഗാസയിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം 51 ആയി.

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ വീടും ആക്രമിച്ചുവെന്ന് ഇസ്രയേൽ. ഹനിയ്യയുടെ വീടിനുനേരെ ബോംബാക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്രയേൽ പ്രതിരോധ സേന വിഡിയോ പുറത്തുവിട്ടിരുന്നു.

#GAZA #Israel #says #Hamas #found #weapons #stashed #Gazaschools

Next TV

Related Stories
#death | 'മദ്യപാന ചലഞ്ച്'...  വിസ്‌കി 350 മില്ലി കുപ്പി ഒറ്റയടിക്ക് കുടിക്കാനായി 75000 രൂപ;  യുവാവ് മരിച്ചു

Dec 31, 2024 05:58 AM

#death | 'മദ്യപാന ചലഞ്ച്'... വിസ്‌കി 350 മില്ലി കുപ്പി ഒറ്റയടിക്ക് കുടിക്കാനായി 75000 രൂപ; യുവാവ് മരിച്ചു

ആല്‍കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ്...

Read More >>
#sexuallyassaulted | നഴ്സുമാരെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, വസ്ത്രമുരിഞ്ഞു; പുറത്തുവരുന്നത് ഇസ്രായേൽ സേനയുടെ കൊടുംക്രൂരകൃത്യങ്ങൾ

Dec 30, 2024 12:12 PM

#sexuallyassaulted | നഴ്സുമാരെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, വസ്ത്രമുരിഞ്ഞു; പുറത്തുവരുന്നത് ഇസ്രായേൽ സേനയുടെ കൊടുംക്രൂരകൃത്യങ്ങൾ

കടുത്ത ദുരിതങ്ങൾക്കിടയിലും രോഗികളെ പരിചരിക്കാൻ സ്വയം സമർപ്പിച്ച നഴ്സുമാരെയും ഡോക്ടർമാരെയും ക്രൂരമായ ആക്രമണത്തിനും ലൈംഗികപീഡനത്തിനും...

Read More >>
#planecrash | അപകടകാരണം പക്ഷിയിടിച്ചതോ ?; ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം, 179 പേർ മരിച്ച വിമാനാപകടത്തിൽ ദുഃഖമറിയിച്ച് ഇന്ത്യ

Dec 29, 2024 04:49 PM

#planecrash | അപകടകാരണം പക്ഷിയിടിച്ചതോ ?; ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം, 179 പേർ മരിച്ച വിമാനാപകടത്തിൽ ദുഃഖമറിയിച്ച് ഇന്ത്യ

175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്മാരും രണ്ട് പേര്‍ തായ്‌ലന്‍ഡ്...

Read More >>
#bodyfound |   കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Dec 29, 2024 02:43 PM

#bodyfound | കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഡിസംബര്‍ ആറിന് ലിവിങ്‌സ്റ്റണിലെ ബേണ്‍വേലില്‍ പ്രവര്‍ത്തിക്കുന്ന അസ്ദ സ്റ്റോറിന് മുന്നിലാണ് സാന്ദ്രയെ അവസാനമായി...

Read More >>
#planecrash | ലാൻഡിംഗിനിടെ കത്തിച്ചാമ്പലായി വിമാനം: ദക്ഷിണ കൊറിയ വിമാനാപകടം; രക്ഷപ്പെട്ടത് രണ്ടു പേർ മാത്രം, 179 യാത്രക്കാർ മരിച്ചു

Dec 29, 2024 11:03 AM

#planecrash | ലാൻഡിംഗിനിടെ കത്തിച്ചാമ്പലായി വിമാനം: ദക്ഷിണ കൊറിയ വിമാനാപകടം; രക്ഷപ്പെട്ടത് രണ്ടു പേർ മാത്രം, 179 യാത്രക്കാർ മരിച്ചു

ദക്ഷിണ കൊറിയൻ പ്രാദേശിക സമയം രാവിലെ 9.7നായിരുന്നു അപകടം. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ വിമാനം മുവാൻ വിമാനത്താവളത്തിൽ ഇറങ്ങാൻ...

Read More >>
Top Stories