#bipincbabu | വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ്, യു പ്രതിഭയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിൻ സി ബാബു

#bipincbabu | വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ്, യു പ്രതിഭയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിൻ സി ബാബു
Jan 1, 2025 12:03 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) മകനെ കഞ്ചാവ് കേസിൽ പിടികൂടിയ സംഭവത്തിൽ എംഎൽഎ യു.പ്രതിഭയ്ക്ക് പിന്തുണ അറിയിച്ച് അടുത്തിടെ സിപിഎം വിട്ട ബിജെപി നേതാവ് ബിപിൻ സി.ബാബു.

പ്രതിഭയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്താണ് ബിപിന്റെ ഫെയ്സ്ബുക് പോസ്റ്റ്. പ്രതിഭയുടെ മണ്ഡലമായ കായംകുളമാണ് ബിപിന്റെയും പ്രവർത്തന മേഖല.

സിപിഎമ്മിലെ ഒരു നേതാവും പ്രതിഭയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. ഇതിനിടെയാണ് പ്രതിഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിപിൻ എത്തിയതെന്നതു ശ്രദ്ധേയം.  

ബിപിന്റെ കുറിപ്പിന്റെ പൂർണരൂപം

പ്രിയമുള്ളവരേ , രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിൽ കൂടെ ഒരു അമ്മയെയും മകനെയും തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യിൽനിന്ന് തെറ്റുകൾ സംഭവിച്ചിട്ടുണ്ടേൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.

അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ് .

എന്തെങ്കിലും സാഹചര്യത്തിൽ അവരിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

നാളെയുടെ വാഗ്ദാനങ്ങൾ ആണ് അവർ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ നിൽക്കേണ്ടവർ പോലും കൂടെ നിന്നില്ല. നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശീയതയിലേക്ക് ഞാൻ പ്രിയപ്പെട്ട എംഎൽഎയെ സ്വാഗതം ചെയ്യുന്നു.

#BipinCBabu #invited #UPratibha #BJP

Next TV

Related Stories
#periyadoublemurder | പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

Jan 4, 2025 07:27 AM

#periyadoublemurder | പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ്...

Read More >>
#theft | വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തി,  കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി

Jan 4, 2025 06:42 AM

#theft | വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തി, കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി

ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം നടന്നതെന്നതിനാൽ പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാൻ...

Read More >>
#keralaschoolkalolsavam2025 | 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

Jan 4, 2025 06:34 AM

#keralaschoolkalolsavam2025 | 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക....

Read More >>
#umathomas |  ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

Jan 4, 2025 06:30 AM

#umathomas | ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു, ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

എംഎൽഎയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി രാവിലെ 10 മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ...

Read More >>
#arrest | അനധികൃത മദ്യവില്‍പ്പന; സംസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

Jan 4, 2025 06:04 AM

#arrest | അനധികൃത മദ്യവില്‍പ്പന; സംസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു...

Read More >>
#keralaschoolkalolsavam2025 | കൗമാര വർണ്ണോത്സവം കൊടിയേറുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ

Jan 4, 2025 05:55 AM

#keralaschoolkalolsavam2025 | കൗമാര വർണ്ണോത്സവം കൊടിയേറുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ

പലപ്പോഴും ഇത്തരം വേദികളിൽ നിന്നാണ് ഭാവിയിലേക്കുള്ള താരങ്ങൾ...

Read More >>
Top Stories