ദില്ലി: (truevisionnews.com) ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്.
കര്‍ണാട്ടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച് 4-ന് ഇരുവരും ബെംഗളൂരുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.
പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്‍റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ.
ഗായിക മാത്രമല്ല, ഭരതനാട്യം നര്‍ത്തകി കൂടിയാണ് ശിവശ്രീ. ബിടെക് ബിരുദധാരിയായ ഇവര്‍ ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
#BJP #MP #TejashwiSurya #getting #married