#bodyfound | കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

#bodyfound |   കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Dec 29, 2024 02:43 PM | By Susmitha Surendran

എഡിന്‍ബറോ : (truevisionnews.com) യു.കെയില്‍ നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി സാന്ദ്ര സജുവിന്റെ മൃതദേഹം കണ്ടെത്തി.

ന്യൂബ്രിഡ്ജിന് സമീപത്ത് നിന്ന് വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് എഡിന്‍ബറോ പോലീസ് അറിയിച്ചു.

എഡിന്‍ബറോയിലെ ഗൈലില്‍ നിന്ന് ഡിസംബര്‍ ആറിനാണ് സാന്ദ്ര സജുവിനെ(22)കാണാതായത്. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായിരുന്നു സാന്ദ്ര.

ഡിസംബര്‍ ആറിന് ലിവിങ്‌സ്റ്റണിലെ ബേണ്‍വേലില്‍ പ്രവര്‍ത്തിക്കുന്ന അസ്ദ സ്റ്റോറിന് മുന്നിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.

കാണാതായി മൂന്നാഴ്ചകള്‍ പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ്. കഴിഞ്ഞ വര്‍ഷമാണ് സാന്ദ്ര യുകെയില്‍ എത്തിയത്.

മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

#Body #missing #Malayali #girl #SandraSaju #found #UK

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
Top Stories