കോഴിക്കോട്: ( www.truevisionnews.com ) ഒരു കൈയിൽ ഫോൺ, ഒരു കൈയിൽ 'വളയം' യാത്രക്കാർ വീഡിയോയെടുത്തതിന് പിന്നാലെ നടപടിയുമായി അധികൃതർ. മൊബൈൽ ഫോൺ ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്തു.
കോഴിക്കോട് നരിക്കുനി റൂട്ടിൽ സർവീസ് നടത്തുന്ന ഫാമിലി ബസിലെ ഡ്രൈവർക്കെതിരെയാണ് നടപടി.
ഡ്രൈവറായ കെ.കെ മുഹമ്മദ് ഹാരിസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
യാത്രക്കാർ ചിത്രീകരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ആർടിഒയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
#driver #license #suspended #driving #bus #using #mobile #phone