#whatsapp | ഒരു തവണ കേട്ടാൽ മതി! വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്

#whatsapp | ഒരു തവണ കേട്ടാൽ മതി! വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്
Oct 21, 2023 10:54 AM | By Athira V

വാട്സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകളാണ് കുറച്ചു നാളുകളായി അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാട്സ്ആപ്പ് ഉപയോഗം കൂടുതൽ കാര്യക്ഷമവും എളുപ്പവുമാക്കാൻ സഹായിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചറുകൾ എല്ലാം എത്തുന്നത് എന്നതാണ് ശ്രദ്ധേയമാണ്.

ഇപ്പോൾ വാട്സ്ആപ്പ് റിസർച്ച് സെന്ററിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. വാട്സ്ആപ്പ് വ്യൂ വൺസ് വോയിസ് മെസേജ് എന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി എത്തിക്കുന്നത്.

വ്യൂ വൺസ് ഫീച്ചർ നേരത്തെ തന്നെ വാട്സ്ആപ്പിൽ ഉണ്ടായിരുന്ന ഒന്നാണ്. എന്നാൽ ഇത് വീഡിയോകൾക്കും ചിത്രങ്ങൾക്കും മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് വിപുലപ്പെടുത്തി വോയിസ് മെസേജിനും വ്യൂ വൺസ് ഫീച്ചർ അവതരിപ്പിക്കുന്നത്.

വാട്സ്ആപ്പിൽ അ‌യയ്ക്കുന്ന ഇമേജുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് വാട്സ്ആപ്പ് ആദ്യം ഇത്തരമൊരു ഫീച്ചർ അ‌വതരിപ്പിച്ചത്. ഇങ്ങനെ അ‌യയ്ക്കുന്ന ഫോട്ടോകളോ വീഡിയോകളോ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാതിരിക്കാനുള്ള സജ്ജീകരണവും വാട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്.

ഇത്തരത്തിൽ വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ച് അ‌യയ്ക്കുന്ന വോയിസ് മെസേജുകൾ അ‌ത് സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്രമേ കേൾക്കാൻ സാധിക്കൂ. ഇത്തരം മെസേജുകൾ ഫോർവേഡ് ചെയ്യാൻ സാധിക്കില്ല. വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ചില ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.

വ്യൂ വൺ മോഡ് പ്രവർത്തനക്ഷമമാക്കി വോയ്‌സ് നോട്ട് അയച്ച ശേഷം, നിങ്ങൾക്ക് അത് കേൾക്കാൻ കഴിയില്ല, കൂടാതെ ആദ്യ അ‌വസരം നഷ്ടപ്പെടുത്തിയാൽ സ്വീകർത്താവിനും പിന്നീട് ഈ വോയ്‌സ് നോട്ട് കേൾക്കാൻ കഴിയില്ല.

#Just #listen #once #WhatsApp #introduce #View #once #voice #message #feature

Next TV

Related Stories
  #Google | കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി പുത്തൻ ഫീച്ചറുമായി ഗൂഗിൾ

Sep 7, 2024 05:15 PM

#Google | കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി പുത്തൻ ഫീച്ചറുമായി ഗൂഗിൾ

കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി രക്ഷിതാക്കൾക്ക്...

Read More >>
#apple | എയർടെല്ലുമായി കൈകോർക്കാൻ; ഇന്ത്യൻ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ

Aug 28, 2024 10:49 PM

#apple | എയർടെല്ലുമായി കൈകോർക്കാൻ; ഇന്ത്യൻ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ

ഇതുവഴി ഇന്ത്യയിലെ ആയിരക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്താനാവുമെന്നാണ് ആപ്പിൾ...

Read More >>
#whatsapp | സ്പാം സന്ദേശങ്ങളില്‍ നിന്ന് രക്ഷപ്പെടാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Aug 26, 2024 11:30 AM

#whatsapp | സ്പാം സന്ദേശങ്ങളില്‍ നിന്ന് രക്ഷപ്പെടാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും...

Read More >>
#car | വർഷങ്ങളോളം നിങ്ങളുടെ കാർ തിളങ്ങിനിൽക്കും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ; അല്ലെങ്കിലോ ഒറ്റവർഷത്തിനകം പഴകും!

Aug 25, 2024 07:53 PM

#car | വർഷങ്ങളോളം നിങ്ങളുടെ കാർ തിളങ്ങിനിൽക്കും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ; അല്ലെങ്കിലോ ഒറ്റവർഷത്തിനകം പഴകും!

നിങ്ങളുടെ കാർ ഷോറൂമിലെ പോലെയുള്ള അവസ്ഥയിൽ നിലനിർത്താൻ, നിങ്ങൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിൻ്റെ വിശദാംശങ്ങൾ...

Read More >>
#recovermoney | ഓണ്‍ലൈനില്‍ പണമയച്ച അക്കൗണ്ട് മാറിപ്പോയോ? തിരിച്ചുകിട്ടാന്‍ അഞ്ചു വഴികള്‍

Aug 25, 2024 02:37 PM

#recovermoney | ഓണ്‍ലൈനില്‍ പണമയച്ച അക്കൗണ്ട് മാറിപ്പോയോ? തിരിച്ചുകിട്ടാന്‍ അഞ്ചു വഴികള്‍

നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള അഞ്ച് വഴികളാണ് ആര്‍.ബി.ഐ...

Read More >>
#tips | എല്ലാം പോയെന്ന് പറഞ്ഞ് നിലവിളിക്കേണ്ടിവരില്ല; ശക്തമായ പാസ്‌വേഡ് ഇങ്ങനെ ക്രിയേറ്റ് ചെയ്യാം

Aug 25, 2024 02:21 PM

#tips | എല്ലാം പോയെന്ന് പറഞ്ഞ് നിലവിളിക്കേണ്ടിവരില്ല; ശക്തമായ പാസ്‌വേഡ് ഇങ്ങനെ ക്രിയേറ്റ് ചെയ്യാം

ജനനതിയതിയും ഫോണ്‍നമ്പറും പാസ്‌വേഡായി ക്രിയേറ്റ് ചെയ്യുന്നവര്‍...

Read More >>
Top Stories